'പൊറിഞ്ചു മറിയം ജോസി'നു ശേഷം, ജോഷി, ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ
ജോജു ജോര്‍ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ആന്‍റണി എന്ന ചിത്രത്തിലെ ആദ്യ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ചെല്ലക്കുരുവിക്ക് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജ്യോതിഷ് ടി കാശിയാണ്. ജേക്സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കപില്‍ കപിലന്‍ ആണ്.
'പൊറിഞ്ചു മറിയം ജോസി'നു ശേഷം, ജോഷി, ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവർക്കൊപ്പം കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവരെ അണിനിരത്തി ജോഷി ഒരുക്കുന്ന ചിത്രമാണ് ആന്‍റണി. ഐൻസ്റ്റീൻ മീഡിയക്ക് വേണ്ടി ഐൻസ്റ്റീൻ സാക് പോളും നെക്സ്റ്റൽ സ്റ്റുഡിയോ, അൾട്രാ മീഡിയ എന്റർടെയ്ന്‍മെന്‍റ് എന്നീ ബാനറുകൾക്ക് വേണ്ടി സുശീൽ കുമാർ അഗ്രവാളും നിതിൻ കുമാറും രജത് അഗ്രവാളും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസിന് ആണ്.
രചന രാജേഷ് വർമ്മ, ഛായാഗ്രഹണം രണദിവെ, എഡിറ്റിംഗ് ശ്യാം ശശിധരന്‍, സംഗീത സംവിധാനം ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് റോണക്സ് സേവ്യര്‍, സ്റ്റിൽസ് അനൂപ് പി ചാക്കോ, വിതരണം ഡ്രീം ബിഗ് ഫിലിംസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ രാജശേഖർ, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വർക്കി ജോർജ്, സഹനിർമാതാക്കൾ ഷിജോ ജോസഫ്, ഗോകുൽ വർമ്മ, കൃഷ്ണരാജ് രാജൻ, പിആർഒ ശബരി. മാർക്കറ്റിങ്ങ് പ്ലാനിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.