കോമഡി, ത്രില്ലർ, സസ്പെൻസ് എന്നിവ സമന്വയിപ്പിക്കുന്ന ഒരു ചിത്രമാണ് എന്ന് സ്വന്തം പുണ്യാളൻ.
കോമഡി ട്രാക്കിനൊപ്പം സംഘര്‍ഷഭരിതമായ ട്വിസ്റ്റുകളും ഒളിപ്പിച്ച ത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ആ സസ്പെന്‍സ് ഒരോന്നായി പൊളിച്ച് ചിത്രം അവസാനിക്കുമ്പോള്‍ ഒരു എന്‍റര്‍ടെയ്മെന്‍റ് എന്ന പ്രേക്ഷകനോടുള്ള ഗ്യാരണ്ടി നല്‍കുക തന്നെ ചെയ്യുന്നുണ്ട് പുതുമുഖ സംവിധായകനായ മഹേഷ് മധു. ഗംഭീരമായ ട്വിസ്റ്റുകളുമായി പ്രേക്ഷകനെ രസിപ്പിക്കുന്ന തിരക്കഥയാണ് സാംജി എം ആന്റണി ഒരുക്കിയിരിക്കുന്നത്.
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്ന യുവതാരങ്ങളുടെ മുന്‍ ചിത്രങ്ങളില്‍ തീര്‍ത്തും വേറിട്ട ഗെറ്റപ്പിലും, കഥപാത്ര പരിസരത്തിലും അവരെ കാണുന്ന പുതുമ പ്രേക്ഷകന് എന്ന് സ്വന്തം പുണ്യാളൻ നല്‍കുന്നുണ്ട്. ഇന്‍റര്‍വെല്‍ പഞ്ചായാണ് അർജുൻ അശോകന്‍റെ കഥാപാത്ര എത്തുന്നത്. അതുണ്ടാക്കുന്ന ട്വിസ്റ്റിനും അപ്പുറം തീര്‍ത്തും വ്യത്യസ്തമായ റോളാണ് അര്‍ജുന്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ബാലു വർഗീസാണ് ചിത്രത്തിന്‍റെ നട്ടെല്ലായ ഫദര്‍. തോമസായി എത്തുന്നത് ഈ വേഷം ബാലു നന്നായി തന്നെ ചെയ്തിട്ടുണ്ട്.
അനശ്വര രാജന്‍ അവതരിപ്പിച്ച റോള്‍ വ്യത്യസ്തമായ ഗ്രാഫോടെയാണ് സംവിധായകനും തിരക്കഥകൃത്തും ചിത്രത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. പ്രേക്ഷകനെ ഞെട്ടിക്കുന്ന ഒരു ട്വിസ്റ്റും ഈ കഥാപാത്രത്തിനുണ്ട്. അത് ശരിക്കും ഒരു തീയറ്റര്‍ സര്‍പ്രൈസ് ആണെന്ന് തന്നെ പറയാം.
രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഒരു ത്രില്ലര്‍ ചിത്രത്തിന് വേണ്ട പാശ്ചത്തലം ഒരുക്കുന്നതാണ് സാം സിഎസ് ചിത്രത്തിന് നല്‍കിയ സ്കോര്‍, ഗാനങ്ങള്‍ കഥ സന്ദര്‍ഭത്തിന് ഒത്തരീതിയിലാണ് പുരോഗമിക്കുന്നത്. ചിത്രത്തിന്‍റെ തുടക്കത്തിലെ ചരിത്ര രംഗങ്ങളുടെ ആനിമേഷന്‍ മികച്ചതായിരുന്നു.
ഛായാഗ്രഹണം : റെണദീവ്, എഡിറ്റർ : സോബിൻ സോമൻ ആർട്ട് ഡയറക്ടർ : അപ്പു മാരായി, സൗണ്ട് ഡിസൈൻ : അരുൺ എസ് മണി, സൗണ്ട് മിക്സിങ് : കണ്ണൻ ഗണപത് വസ്ത്രാലങ്കാരം : ധന്യാ ബാലകൃഷ്ണൻ എന്നിവരും ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ മികച്ച രീതിയില്‍ സംഭാവന ചെയ്തിട്ടുണ്ട്.
രണ്ടര മണിക്കൂറോളം അസ്വദിക്കാന്‍ കഴിയുന്ന ഒരു ത്രില്ലര്‍ ഫണ്‍ സിനിമയാണ് എന്ന് സ്വന്തം പുണ്യാളൻ കുടുംബമായി കാണാവുന്ന രസകരമായ സിനിമ എന്ന നിലയില്‍ ധൈര്യമായി ടിക്കറ്റ് എടുക്കാവുന്ന ഒരു ചിത്രമാണ് ഇത്.
വീണ്ടും പൊട്ടിച്ചിരിയും ത്രില്ലുമായി അര്‍ജുന്‍ അശോകന്‍; 'എന്ന് സ്വന്തം പുണ്യാളന്‍' ടീസര്‍