ആകെ ജില്ലയില്‍ ഒഴുകിപ്പോയത് 1840 ഹെക്ടര്‍ കൃഷിസ്ഥലമാണ്
കല്‍പ്പറ്റ: പ്രളയക്കെടുതിയില്‍ വയനാടിന്‍റെ കാര്‍ഷിക മേഖല പൂര്‍ണ്ണമായും പ്രതിസന്ധിയിലായി. വയാനാട് ജില്ലയില്‍ ശക്തമായ മഴയും പ്രളയക്കെടുതികളിലുമായി 36.90 കോടി രൂപയുടെ നാശനഷ്ടമുണ്ടായി.
ഇതില്‍ 32 കോടി രൂപയുടെ നഷ്ടമുണ്ടായത് വാഴക്കര്‍ഷകര്‍ക്കാണ്. ജില്ലയിലെ നെല്‍ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം 2.4 കോടി രൂപയുടെതാണ്. കുരുമുളക്, ഇഞ്ചി തുടങ്ങിയവയുടെ നഷ്ടം കണക്കാക്കാന്‍ പോലും പറ്റാത്ത തരത്തില്‍ വലുതാണ്. കണക്കുകള്‍ പ്രകാരം 69 ലക്ഷം രൂപയുടെ കാപ്പികൃഷിയാണ് പ്രളയം കൊണ്ടുപോയത്.
ആകെ ജില്ലയില്‍ ഒഴുകിപ്പോയത് 1840 ഹെക്ടര്‍ കൃഷിസ്ഥലമാണ്. 60 പശുക്കള്‍ 120 ആടുകള്‍ 80 പന്നികള്‍ 3000 ത്തോളം കോഴികള്‍ എന്നിവയെയും പ്രളയം കൊണ്ടുപോയി. സംസ്ഥാനത്തെ പാല്‍ ഉല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനത്തുളള വയനാടിന്‍റെ കാര്‍ഷിക - ക്ഷീര വികസന മേഖലയെ പ്രളയം അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തെറിഞ്ഞു.