സംസ്ഥാനങ്ങൾക്ക് മുൻകൂർ ഗഡു അടക്കം ഒക്ടോബർ മാസത്തെ നികുതി വിഹിതം അനുവദിച്ചെന്ന് കേന്ദ്ര ധനമന്ത്രാലയം
ദില്ലി: സംസ്ഥാനങ്ങൾക്ക് നികുതി വിഹിതമായി 1,78,173 കോടി രൂപ കേന്ദ്രം അനുവദിച്ചു. 89,086.50 കോടി രൂപ മുൻകൂർ ഗഡു അടക്കമാണ് ഇന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം തുക അനുവദിച്ചത്. ഇതൊടൊപ്പം മാസം തോറും നൽകുന്ന ഒക്‌ടോബറിലെ പതിവ് ഗഡുവും ഇതിൽ ഉൾപ്പെടുന്നതായി കേന്ദ്ര ധനകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കേരളത്തിന് 3,430 കോടി രൂപയാണ് ഇതിലൂടെ ലഭിക്കുക.
വരാനിരിക്കുന്ന ഉത്സവ സീസൺ കണക്കിലെടുത്തും മൂലധനച്ചെലവ് ത്വരിതപ്പെടുത്തുന്നതിന് സംസ്ഥാനങ്ങളെ സഹായിക്കുന്നതിനും വികസന/ക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചെലവുകൾക്ക് ധനസഹായം ഉറപ്പുവരുത്തുന്നതിനുമാണ് തുക അനുവദിച്ചതെന്ന് കേന്ദ്രം വിശദീകരിച്ചു. സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ സഹായം ലഭിച്ചത് ഉത്തർപ്രദേശിനാണ്, 31962 കോടി രൂ. ബിഹാറിന് 17921 കോടി രൂപയും മധ്യപ്രദേശിന് 13987 കോടി രൂപയും നൽകി.
സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന തുക ഇങ്ങനെ