ഈ വര്‍ഷം നിലവിലെ നിരക്ക് തുടരുമെന്നത് രാജ്യത്തെ മധ്യവര്‍ഗത്തെ നിരാശയിലാക്കുന്ന തീരുമാനമാണ്. ഈ തീരുമാനത്തിലൂടെ രാജ്യത്തെ വന്‍ സ്വാധീന ശക്തിയായ മധ്യവര്‍ഗ്ഗത്തെ ഒപ്പം നിര്‍ത്താനാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതീക്ഷ.
ദില്ലി: രാജ്യത്തെ പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്തെ മധ്യവര്‍ഗത്തെ സര്‍ക്കാരിനോടൊപ്പം ചേര്‍ത്ത് നിര്‍ത്താനുതകുന്ന ബജറ്റാണ് ധനമന്ത്രി പീയുഷ് ഗോയല്‍ ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. 2.5 ലക്ഷം രൂപയായിരുന്ന ആദായ നികുതി നല്‍കുന്നതിനുളള പരിധി ഇരട്ടിയാക്കിയതാണ് ഈ ബജറ്റിലെ ഏറ്റവും നിര്‍ണ്ണായക തീരുമാനം. ഇനിമുതല്‍ അഞ്ച് ലക്ഷം രൂപ വരെ വരുമാനമുളളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. നിലവില്‍ രണ്ടര ലക്ഷത്തിന് മുകളിലുളളവര്‍ നികുതി നല്‍കണമെന്നായിരുന്നു വ്യവസ്ഥ.
എന്നാല്‍, ഈ വര്‍ഷം നിലവിലെ നിരക്ക് തുടരുമെന്നത് രാജ്യത്തെ മധ്യവര്‍ഗത്തെ നിരാശയിലാക്കുന്ന തീരുമാനമാണ്. ആദായ നികുതി ഇളവ് പ്രഖ്യാപനത്തിലൂടെ രാജ്യത്തെ വന്‍ സ്വാധീന ശക്തിയായ മധ്യവര്‍ഗ്ഗത്തെ ഒപ്പം നിര്‍ത്താനാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതീക്ഷ.
undefined
2014 ല്‍ ആണ് അടിസ്ഥാന വരുമാന പരിധി രണ്ട് ലക്ഷം രൂപയില്‍ നിന്ന് 2.5 ലക്ഷം രൂപയാക്കി സര്‍ക്കാര്‍ ഉയര്‍ത്തിയത്. അരലക്ഷം രൂപയുടെ വര്‍ധന വരുത്തുമ്പോള്‍ തന്നെ 3,750 കോടി രൂപ സര്‍ക്കാരിന് നഷ്ടം ഉണ്ടാകുന്നതായാണ് കണക്കുകള്‍. പരിധി 2.5 ലക്ഷം ഉയര്‍ത്തുന്നതോടെ സര്‍ക്കാരിന് വന്‍ വരുമാന നഷ്ടം ഉണ്ടാകും.
നിലവില്‍ 2.5 ലക്ഷം പരിധിയില്‍ സാധാരണ സാഹചര്യത്തിലും മുതിര്‍ന്ന പൗരന്മാരുടെ കാര്യത്തില്‍ ഇത് 3 ലക്ഷവുമാണ്. പരിധി അഞ്ച് ലക്ഷമാക്കുന്നതോടെ മുതിര്‍ന്ന പൗരന്മാരുടെ പരിധി വീണ്ടും അരലക്ഷം ഉയര്‍ത്തേണ്ടി വരും. രാജ്യത്ത് നികുതി നല്‍കുന്ന 60 ലക്ഷം മുതിര്‍ന്ന പൗരന്മാരുണ്ടെന്നിരിക്കെ സര്‍ക്കാരിന്‍റെ വരുമാന നഷ്ടം വീണ്ടും വര്‍ധിച്ചേക്കാം.