രൂപയുടെ മൂല്യത്തകര്‍ച്ച തുടര്‍ക്കഥ; ഏഴ് പ്രധാന കാരണങ്ങള്‍ ഇവ

By Web Team  |  First Published Aug 31, 2018, 6:06 PM IST

ഈ വര്‍ഷം ഡോളറിനെതിരെ ഏറ്റവും മോശം പ്രകടനം തുടരുന്ന ഏഷ്യന്‍ കറന്‍സിയാണ് ഇന്ത്യന്‍ രൂപ


ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരായി ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയില്‍ എത്തി നില്‍ക്കുകയാണിപ്പോള്‍. ‍ഡോളറിനെതിരായി രൂപയുടെ മൂല്യം ഇന്ന് 71.10 എന് നിലയിലേക്ക് വരെ കൂപ്പുകുത്തി. രൂപയുടെ മൂല്യത്തില്‍ ഇന്ന് 26 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഇതുവരെ ഡോളറിനെതിരായി 10 ശതമാനമാണ് രൂപയുടെ മൂല്യത്തില്‍ തളര്‍ച്ച നേരിട്ടത്. ഇതോടെ ഈ വര്‍ഷം ഡോളറിനെതിരെ ഏറ്റവും മോശം പ്രകടനം തുടരുന്ന ഏഷ്യന്‍ കറന്‍സിയായി ഇന്ത്യന്‍ രൂപ മാറി. രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്താനുളള ഏഴ് പ്രധാന കാരണങ്ങള്‍ ഇവയാണ്.

1) അന്താരാഷ്ട്ര വിപണിയിലെ ക്രൂഡിന്റെ വിലയിലുണ്ടാകുന്ന അമിതമായ വർദ്ധന (ക്രൂഡിന്റെ വില ഇന്നത്തെ വില 77.87 ഡോളറാണ് ! )

Latest Videos

undefined

2) ചൈന- യുഎസ് വ്യാപാര യുദ്ധം പരിധികൾ ലംഘിക്കുന്നതാണ് രൂപയെ തളര്‍ത്തുന്ന മറ്റൊരു പ്രധാന കാരണം.
ചൈന -യുഎസ് വ്യാപാര യുദ്ധം കടുത്തതോടെ നിക്ഷേപകർ ചൈനീസ് നാണയമായ യുവാൻ ഉൾപ്പെടെയുള്ള ഏഷ്യൻ കറൻസികളിലെ നിക്ഷേപം സ്ഥിരതയുള്ള ഡോളറിലേക്ക് മാറ്റുന്നത് രൂപ ഉൾപ്പെടെയുള്ള ഏഷ്യൻ കറൻസികളുടെ തളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു.

3) തുർക്കി - യുഎസ് പോര് വീണ്ടും ശക്തമാകുമെന്ന തോന്നൽ.

4) ഇറാൻ, വെനസ്വല തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യമിട്ടു കൊണ്ടുള്ള യുഎസിന്റെയും പ്രസിഡന്റ് ട്രംമ്പിന്റെയും ഉപരോധ നയതന്ത്ര നീക്കങ്ങൾ. 
യുഎസിന്‍റെ ഉപരോധ ശ്രമങ്ങൾ കടുക്കുന്നത് അന്താരാഷ്ട്ര വിപണിയിൽ എണ്ണ ലഭ്യത കുറയ്ക്കുകയും വിലകൂട്ടുകയും ചെയ്യുന്നുണ്ട്. ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്ന രണ്ടാമത്തെ ഏറ്റവും വലിയ രാജ്യം ഇന്ത്യയാണ്. അതിനാല്‍ തന്നെ അമേരിക്കയുടെ ഉപരോധം ഇന്ത്യയ്ക്ക് ഭീഷണിയാണ്. 

5) രാജ്യത്ത് ഉയരുന്ന പണപ്പെരുപ്പ അന്തരീക്ഷം
 
6) രാജ്യത്തെ പൊതുമേഖല ബാങ്കുകളിലൂടെ റിസർവ് ബാങ്ക് നടത്തി വരുന്ന ഡോളർ വിറ്റഴിക്കൽ ശ്രമങ്ങള്‍ ഫലം കാണാതെ പോകുന്നത് രൂപയുടെ തളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നു.

7) വികസ്വര രാജ്യങ്ങളിലെ നിക്ഷേപങ്ങൾ ഈ രാജ്യങ്ങളുടെ കറന്‍സികളുടെ മൂല്യമിടിയുന്ന ഘട്ടത്തിൽ സുരക്ഷിതമല്ലെന്ന തോന്നല്‍ ഡോളറിലേക്ക് കൂടുതല്‍ നിക്ഷേപം നടത്താന്‍ കാരണമാകുന്നത് രൂപ ഉള്‍പ്പെടെയുളള ഏഷ്യന്‍ കറന്‍സികള്‍ക്ക് ഭീഷണിയാണ്. 

click me!