ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.00 എന്ന നിലയില്‍ വിനിമയ വിപണിയില്‍ വ്യാപാരം തുടരുകയാണ്.
മുംബൈ: രൂപയുടെ മൂല്യം ഡോളറിനെതിരെ വീണ്ടും കൂപ്പുകുത്തുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.00 എന്ന നിലയില്‍ വിനിമയ വിപണിയില്‍ വ്യാപാരം തുടരുകയാണ്.
രാവിലെ വിപണിയില്‍ ഡോളറിനെതിരെ 73.57 എന്ന നിലയില്‍ നിന്ന് 43 പൈസയുടെ ഇടിവ് നേരിട്ട് 74.00 ലേക്കെത്തുകയായിരുന്നു. ചൈനയില്‍ നിന്നുളള ഉല്‍പ്പന്നങ്ങള്‍ക്ക് വീണ്ടും അമേരിക്ക ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്തകളാണ് ഇന്ന് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന പ്രധാനകാരണം.
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് വീണ്ടും അമേരിക്ക തീരുവ ഉയര്‍ത്തിയാല്‍ ചൈന -യുഎസ് വ്യാപാര യുദ്ധം വീണ്ടും ശക്തമാകാന്‍ സാധ്യതയുണ്ട്. വ്യാപാര യുദ്ധം കടുത്താല്‍ അത് രൂപയ്ക്ക് വലിയ ഭീഷണിയാകും.