നിയന്ത്രിക്കാനാവാതെ രൂപയുടെ മൂല്യം കുപ്പുകുത്തുന്നു: രാജ്യം പ്രതിസന്ധിയില്‍

By Web Team  |  First Published Oct 3, 2018, 10:18 AM IST

രാജ്യത്തെ പ്രതിസന്ധിയിലാക്കി രൂപ കൂപ്പുകുത്തുന്നു. രൂപയുടെ മൂല്യം ഡോളറിനെതിരെ 73.33 എന്ന നിലയിലാണിപ്പോള്‍. രൂപയുടെ മൂല്യമിടിയല്‍ രൂക്ഷമായതോടെ രാജ്യത്ത് വ്യാപാര കമ്മിയുടെ ഉയരുമെന്നുറപ്പായി. ഇതോടെ കറന്‍റ് അക്കൗണ്ട് കമ്മിയിലും വര്‍ദ്ധനവുണ്ടാവും.  


മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം കൂപ്പുകുത്തിയതോടെ രാജ്യം വലിയ പ്രതിസന്ധിയിലായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 73 ന് മുകളിലാണിപ്പോള്‍ വിനിമയ വിപണിയില്‍ വ്യാപാരം തുടരുന്നത്. ഇതോടെ രാജ്യത്തേക്കുള്ള എണ്ണ ഇറക്കുമതി ഉള്‍പ്പെടെയുളളവയ്ക്ക് വലിയ രീതിയില്‍ ചിലവേറും. 

ക്രൂഡിന്‍റെ വില ബാരലിന് 85 ഡോളറിന് മുകളിലാണിപ്പോള്‍ മുന്നേറുന്നത്. നാല് വര്‍ഷത്തെ ക്രൂഡിന്‍റെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ രാജ്യത്തെ എണ്ണവിലയ കുറയാനുളള സാധ്യയും മങ്ങുകയാണ്.

Latest Videos

രൂപയുടെ മൂല്യമിടിയല്‍ രൂക്ഷമായതോടെ രാജ്യത്ത് വ്യാപാര കമ്മിയുടെ ഉയരുമെന്നുറപ്പായി. ഇതോടെ കറന്‍റ് അക്കൗണ്ട് കമ്മിയിലും വര്‍ദ്ധനവുണ്ടാവും. കറന്‍റ് അക്കൗണ്ട് കമ്മി നിയന്ത്രിച്ച് രൂപയുടെ മൂല്യം കുറയ്ക്കാനുളള കേന്ദ്ര സര്‍ക്കാരിന്‍റെയും റിസര്‍വ് ബാങ്കിന്‍റെയും നടപടികള്‍ ഫലം കാണാതെ പോകുന്നതാണ് രൂപയ്ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നത്. 

click me!