മൂല്യത്തില്‍ 37 പൈസയുടെ ഇടിവ്
മുംബൈ: തുടര്‍ച്ചയായി ആറാം ദിനവും രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ഇന്നലെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ ഡോളറിനെതിരെ 71.58 എന്ന നിലയിരുന്നു ഇന്ത്യന്‍ രൂപ.
രാവിലെ 71.43 എന്ന ഭേദപ്പെട്ട നിലയില്‍ വ്യാപാരം തുടങ്ങിയ രൂപയുടെ മൂല്യം തിരിച്ചുകയറുന്നതിന്റെ സൂചനകളാണ് തുടക്കത്തില്‍ കാണാനായത്. എന്നാല്‍, പിന്നീട് രൂപയുടെ മൂല്യത്തില്‍ 37 പൈസയുടെ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 71.79 എന്ന എക്കാലത്തെയും മോശം നിരക്കിലാണ് ഇന്ത്യന്‍ രൂപ.
അന്താരാഷ്ട്ര വാണിജ്യ തർക്കങ്ങളുയർത്തുന്ന ആശങ്കയും ക്രൂഡ് ഓയിൽ വില വർധനയുമാണ് ഇന്ത്യൻ നാണയത്തിനെതിരെ ഡോളർ ശക്തിയാർജിക്കാൻ കാരണം. നിലവിൽ എണ്ണ ഇറക്കുമതിക്ക് കൂടുതൽ പണം വേണ്ടിവരുന്നത് രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മിയിലും വർധനയുണ്ടാക്കും. മറ്റ് എല്ലാ ഇറക്കുമതിക്കും സാധാരണയിൽ കവിഞ്ഞ പണം ചെലവിടേണ്ടിവരുന്നതും രൂപയെ സമ്മർദത്തിലാക്കുന്ന ഘടകമാണ്.