യുഎസ് ഡോളറിനുളള ആവശ്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ദൃശ്യമായതാണ് രൂപയുടെ മൂല്യം കുറയ്ക്കാനിടയാക്കിയത്.
മുംബൈ: രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തി. രാവിലെ ഡോളറിനെതിരെ 71.24 എന്ന നിലയിലായിരുന്ന രൂപയുടെ മൂല്യം വ്യാപാരം തുടങ്ങിയതോടെ 16 പൈസയുടെ ഇടിവ് രേഖപ്പെടുത്തി 71.37 എന്ന നിലയിലെത്തി.
പിന്നീട് തിരിച്ചുകയറിയ രൂപയുടെ മൂല്യം പക്ഷേ അവസാന മണിക്കൂറുകളില്‍ വീണ്ടും കൂപ്പുകുത്തി. ഒടുവില്‍ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 71.54 എന്ന നിലയിലെത്തി വ്യാപാരം അവസാനിച്ചു.
യുഎസ് ഡോളറിനുളള ആവശ്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ദൃശ്യമായതാണ് രൂപയുടെ മൂല്യം കുറയ്ക്കാനിടയാക്കിയത്.