രൂപയുടെ മൂല്യം ഇനിയും താഴുമെന്ന് റിപ്പോര്‍ട്ട്

By Web Team  |  First Published Sep 4, 2018, 11:32 PM IST

രൂ​പ​യു​ടെ മൂ​ല്യം ഇ​നി​യും ഇ​ടി​യു​മെ​ന്ന്​ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പൊ​തു​മേ​ഖ​ല ബാ​ങ്കാ​യ എ​സ്.​ബി.​ഐ ചൊ​വ്വാ​ഴ്​​ച പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി. 


ദില്ലി: ചൊ​വ്വാ​ഴ്​​ച 36 പൈ​സ കൂ​ടി ഇ​ടി​ഞ്ഞ്​ 71.57ലേ​ക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വീ​ഴ്​​ച​യാ​ണ്​ രൂ​പ​ക്കു​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്​​ട്ര വാ​ണി​ജ്യ ത​ർ​ക്ക​ങ്ങ​ളു​യ​ർ​ത്തു​ന്ന ആ​ശ​ങ്ക​യും ക്രൂ​ഡ്​ ഓയി​ൽ വി​ല വ​ർ​ധ​ന​യു​മാ​ണ്​ ഇ​ന്ത്യ​ൻ നാ​ണ​യ​ത്തി​നെ​തി​രെ ഡോ​ള​ർ ശ​ക്തി​യാ​ർ​ജി​ക്കാ​ൻ കാ​ര​ണം.

അ​തി​നി​ടെ, രൂ​പ​യു​ടെ മൂ​ല്യം ഇ​നി​യും ഇ​ടി​യു​മെ​ന്ന്​ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പൊ​തു​മേ​ഖ​ല ബാ​ങ്കാ​യ എ​സ്.​ബി.​ഐ ചൊ​വ്വാ​ഴ്​​ച പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ പ​തി​വാ​യി ചെ​യ്യു​ന്ന​തു​പോ​ലെ പ​ലി​ശ​നി​ര​ക്ക്​ കൂ​ട്ടി മൂ​ല്യ​ത്ത​ക​ർ​ച്ച പി​ടി​ച്ചു​നി​ർ​ത്താ​നാ​യി​രി​ക്കും ആര്‍ബിഐ ശ്ര​മി​ക്കു​ക​യെ​ന്നും ബാ​ങ്കി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 

Latest Videos

undefined

നി​ല​വി​ൽ എ​ണ്ണ ഇ​റ​ക്കു​മ​തി​ക്ക്​ കൂ​ടു​ത​ൽ പ​ണം വേ​ണ്ടി​വ​രു​ന്ന​ത്​ രാ​ജ്യ​ത്തെ ക​റ​ന്‍റ്​​ അ​ക്കൗ​ണ്ട്​ ക​മ്മി​യി​ലും വ​ർ​ധ​ന​യു​ണ്ടാ​ക്കും. മ​റ്റ്​ എ​ല്ലാ ഇ​റ​ക്കു​മ​തി​ക്കും സാ​ധാ​ര​ണ​യി​ൽ ക​വി​ഞ്ഞ പ​ണം ചെ​ല​വി​ടേ​ണ്ടി​വ​രു​ന്ന​തും രൂ​പ​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്ന ഘ​ട​ക​മാ​ണ്. അ​തേ​സ​മ​യം, രൂ​പ​യു​ടെ ത​ക​ർ​ച്ച​ക്ക്​ കാ​ര​ണം സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ല​ല്ലാ​ത്ത അ​ന്താ​രാ​ഷ്​​ട്ര ഘ​ട​ക​ങ്ങ​ളാ​യ​തി​നാ​ൽ സ​ർ​ക്കാ​റി​ന്​​ കാ​ര്യ​മാ​യൊന്നു ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന്​ ധ​ന​മ​ന്ത്രാ​ല​യ​ത്തി​ലെ പേ​ര്​ വെ​ളി​പ്പെ​ടു​ത്താ​ത്ത ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു. 

ധ​ന​ക്ക​മ്മി 3.3 ശ​ത​മാ​ന​മെ​ന്ന​ത്​ ഭേ​ദി​ച്ചാ​ൽ ആ​ശ​ങ്ക​ജ​ന​ക​മാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്ന്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച ക്രെ​ഡി​റ്റ്​ റേ​റ്റി​ങ്​​ ഏ​ജ​ൻ​സി​യാ​യ മൂ​ഡീ​സ്​ ഇ​ൻ​വെ​സ്​​റ്റേ​ഴ്​​സ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്.

click me!