റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ മാറ്റം വരുത്താതിരുന്നതിനെ തുടര്‍ന്നതാണ് വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസം 74 ലേക്ക് ഇടിഞ്ഞത്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ 6.5 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തിയിരുന്നു.
മുംബൈ: ചൊവ്വാഴ്ച്ച വ്യാപാരത്തിലും കരകയറാനാകാതെ രൂപ. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 74.12 എന്ന താഴ്ന്ന നിലയിലാണ് രൂപയുടെ മൂല്യം. രാവിലെ വിനിമയ വിപണിയില്‍ 74.06 എന്ന നിലയില്‍ നിന്ന് രൂപയുടെ മൂല്യം 18 പൈസ മെച്ചപ്പെട്ട് 73.88 ലേക്ക് കരകയറിയിരുന്നു.
പിന്നീട് 24 പൈസ ഇടിഞ്ഞ് ഡോളറിനെതിരെ 74.12 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ മാറ്റം വരുത്താതിരുന്നതിനെ തുടര്‍ന്നതാണ് വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസം 74 ലേക്ക് ഇടിഞ്ഞത്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ 6.5 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തിയിരുന്നു.
എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയുന്നത് രൂപയ്ക്ക് അനുഗ്രഹമാണ്. ഒരു ഘട്ടത്തില്‍ ബാരലിന് 87 ഡോളര്‍ വരെ ഉയര്‍ന്ന എണ്ണവില ഇന്ന് ബാരലിന് മൂന്ന് ഡോളര്‍ ഇടിഞ്ഞ് 84.38 എന്ന നിലയിലാണിപ്പോള്‍.