രൂപയുടെ മൂല്യം ചരിത്ര നഷ്ടത്തില്‍; ഡോളറിനെതിരെ രൂപ 73.33

By Web Team  |  First Published Oct 3, 2018, 9:56 AM IST

രാവിലെ ഡോളറിനെതിരെ 72.91 എന്ന നിലയില്‍ നിന്ന് 42 പൈസ ഇടിഞ്ഞ് 73.33 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. അന്താരാഷ്ട്ര വിപണണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില പിടിച്ചാല്‍ കിട്ടാത്ത തോതില്‍ ഉയരുകയാണ്...


മുംബൈ: രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന അവസ്ഥയില്‍ വിനിമയ വിപണിയില്‍ വ്യാപാരം തുടരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇപ്പോള്‍ 73.33 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. 

രാവിലെ ഡോളറിനെതിരെ 72.91 എന്ന നിലയില്‍ നിന്ന് 42 പൈസ ഇടിഞ്ഞ് 73.33 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. അന്താരാഷ്ട്ര വിപണണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില പിടിച്ചാല്‍ കിട്ടാത്ത തോതില്‍ ഉയരുന്നതും, ഇറക്കുമതി വിപണിയില്‍ ഡോളറിന്‍റെ ആവശ്യകത വര്‍ദ്ധിക്കുന്നതുമാണ് രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിയാന്‍ ഇടയാക്കിയ ഘടകങ്ങള്‍.

Latest Videos

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഇന്ന് ബാരലിന് 85 ഡോളറിലേക്ക് ഉയര്‍ന്നു. ഇതോടെ ഇന്ത്യയുടെ വ്യാപാര കമ്മിയും അതിലൂടെ കറന്‍റ് അക്കൗണ്ട് കമ്മിയും പിടിച്ചാല്‍ കിട്ടാത്ത തരത്തില്‍ ഉയരുമെന്നുറപ്പായി.  

click me!