റിസർവ് ബാങ്കിന്‍റെ രണ്ടാം പാദ വായ്പാ നയം ഇന്ന്

By Web Team  |  First Published Aug 1, 2018, 7:32 AM IST

പലിശ നിരക്കുകളില്‍ മാറ്റമുണ്ടാവാന്‍ സാധ്യതയുളളതായി സാമ്പത്തിക നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു


മുംബൈ: വ്യാപാരയുദ്ധ പ്രതിസന്ധികളുടെയും പണപ്പെരുപ്പം ഉയരുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെയും നിഴലില്‍ ഇന്ന് റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിക്കും. പലിശ നിരക്കുകളില്‍ മാറ്റമുണ്ടാവാന്‍ സാധ്യതയുളളതായി സാമ്പത്തിക നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.  

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തിലെ വായ്പ നയമാണ് റിസര്‍വ് ബാങ്ക് ഇന്ന് അവലോകനം ചെയ്യുന്നത്. നാണയപ്പെരുപ്പം ഉയരാനിടയുള്ള സാഹചര്യത്തില്‍ റിപ്പോ നിരക്ക് വര്‍ദ്ധിപ്പിക്കണമോ എന്ന കാര്യം അവലോകന സമിതി ചര്‍ച്ച ചെയ്യും. നിലവില്‍ റിപ്പോ നിരക്ക് 6.25 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് ആറ് ശതമാനവുമാണ്. ഉച്ചക്ക് രണ്ടരക്കാണ് പുതിയ നിരക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിക്കുക. 
 

Latest Videos

tags
click me!