റിസര്‍വ് ബാങ്ക് വായ്പ നയം നാളെ പ്രഖ്യാപിക്കും; ബാങ്ക് പലിശ നിരക്കുകള്‍ ഉയര്‍ന്നേക്കും

By Web Team  |  First Published Oct 4, 2018, 12:03 PM IST

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്താനുള്ള സാധ്യതകളുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. രൂപയുടെ മൂല്യം ഡോളറിനെതിരെ 73 രൂപ കടന്നത് നിരക്കിൽ പ്രതിഫലിക്കാനിടയുണ്ട്. 


മുംബൈ: റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുതിയ വായ്പാ നയം നാളെ പ്രഖ്യാപിക്കും. ഇന്നലെയാണ് വായ്പാ അവലോകന യോഗം തുടങ്ങിയത്. മൂന്ന് ദിവസം നീളുന്ന യോഗത്തിന് ശേഷമാണ് നാളെ വായ്പ നയം റിസർവ്വ് ബാങ്ക് തീരുമാനിക്കുക. 

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്താനുള്ള സാധ്യതകളുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. രൂപയുടെ മൂല്യം ഡോളറിനെതിരെ 73 രൂപ കടന്നത് നിരക്കിൽ പ്രതിഫലിക്കാനിടയുണ്ട്. ഉയർന്ന ക്രൂഡ് ഓയിൽ വിലയും, രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്നതും പണപ്പെരുപ്പം ഇനിയും കൂടുമെന്ന വിലയിരുത്തലാണ് കാരണം. 

Latest Videos

റിപ്പോ നിരക്ക് തുടർച്ചയായി രണ്ട് തവണ ഉയർത്തിയിരുന്നു.നിലവിൽ 6.50 ശതമാനമാണ് റിപ്പോ നിരക്ക്. റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ ഉയര്‍ത്തിയാല്‍, രാജ്യത്തെ ബാങ്കുകളുടെ വായ്പ പലിശ നിരക്കുകള്‍ ഉയരാനുളള സാധ്യതയും ഏറെയാണ്. 
 

tags
click me!