ആര്‍ബിഐ റിപ്പോ നിരക്ക്: ഭവന, വാഹന വായ്പ നിരക്കുകള്‍ കുറഞ്ഞേക്കും

By Web Team  |  First Published Feb 7, 2019, 2:43 PM IST

റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ നിന്ന് 6.25 ലേക്കാണ് കുറച്ചത്. ഇതോടെ രാജ്യത്തെ ഭവന, വാഹന വായ്പ നിരക്കുകളില്‍ കുറവ് വന്നേക്കും. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതോടെ ബാങ്കിങ്, എഫ്എംസിജി, റിയല്‍ എസ്റ്റേറ്റ്, ഓട്ടോ മൊബൈല്‍ തുടങ്ങിയ മേഖലകള്‍ക്ക് റിപ്പോ നിരക്ക് കുറഞ്ഞത് ഗുണകരമാണ്. 


മുംബൈ: റിസര്‍വ് ബാങ്കിന്‍റെ പണനയ അവലോകന യോഗം റിപ്പോ നിരക്കില്‍ കുറവ് വരുത്തി. റിപ്പോ നിരക്കില്‍ കാല്‍ ശതമാനത്തിന്‍റെ കുറവാണ് റിസര്‍വ് ബാങ്ക് വരുത്തിയിരിക്കുന്നത്. 17 മാസങ്ങള്‍ക്ക് ശേഷമാണ് റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ കുറവ് വരുത്തുന്നത്. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കാണ് റിപ്പോ. 

ഇത് കൂടാതെ റിസര്‍വ് ബാങ്കിന്‍റെ നയ നിലപാട് ക്യാലിബറേറ്റഡ് ടൈറ്റനിങ് എന്നതില്‍ നിന്ന് ന്യൂട്രലിലേക്ക് മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍, റിവേഴ്സ് റിപ്പോ, കരുതല്‍ ധനാനുപാത നിരക്ക് തുടങ്ങിയവയില്‍ യോഗം മാറ്റം വരുത്തിയില്ല. 

Latest Videos

റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ നിന്ന് 6.25 ലേക്കാണ് കുറച്ചത്. ഇതോടെ രാജ്യത്തെ ഭവന, വാഹന വായ്പ നിരക്കുകളില്‍ കുറവ് വന്നേക്കും. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതോടെ ബാങ്കിങ്, എഫ്എംസിജി, റിയല്‍ എസ്റ്റേറ്റ്, ഓട്ടോ മൊബൈല്‍ തുടങ്ങിയ മേഖലകള്‍ക്ക് റിപ്പോ നിരക്ക് കുറഞ്ഞത് ഗുണകരമാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപ വര്‍ധനയ്ക്കും ഇത് പ്രയോജനം ചെയ്യും. കാറുകള്‍, മറ്റ് വാഹനങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പന ഉയരാനും റിസര്‍വ് ബാങ്ക് തീരുമാനം വഴിവയ്ക്കും.

click me!