വിജയ ബാങ്ക്, ദേന ബാങ്ക്, ബാങ്ക് ഓഫ് ബറോഡ ലയനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി

By Web Team  |  First Published Jan 3, 2019, 2:35 PM IST

എസ്ബിഐ, ഐസിഐസിഐ എന്നിവയ്ക്ക് പിന്നില്‍ മൂന്നാമത്തെ വലിയ ബാങ്ക് ആകും ഇതോടെ ബാങ്ക് ഓഫ് ബറോഡ (ബിഒബി). 


ദില്ലി: പൊതുമേഖല ബാങ്കുകളായ വിജയ ബാങ്ക്, ദേന ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ലയനത്തിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. ബാങ്ക് ഓഫ് ബറോഡയില്‍ മറ്റ് രണ്ട് ബാങ്കുകളെ ലയിപ്പിക്കുകയാണ് ചെയ്യുക. 

ലയന ശേഷം രൂപീകൃതമാകുന്ന ബാങ്കിന് 14.82 ലക്ഷം കോടിയുടെ സംയോജിത ബിസിനസ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എസ്ബിഐ, ഐസിഐസിഐ എന്നിവയ്ക്ക് പിന്നില്‍ മൂന്നാമത്തെ വലിയ ബാങ്ക് ആകും ഇതോടെ ബാങ്ക് ഓഫ് ബറോഡ (ബിഒബി). ഈ ബാങ്കിന് 5.71 ശതമാനം നിഷ്ക്രിയാസ്തിയാകും ഉണ്ടാകുക. 

Latest Videos

കഴിഞ്ഞ വര്‍ഷമാണ് പൊതുമേഖല ബാങ്കുകളുടെ ലയന നടപടിക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്. നേരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് അഞ്ച് അനുബന്ധ ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെയും ലയിപ്പിച്ചിരുന്നു. ആഗോള തലത്തിലെ ബാങ്കുകളെ പോലെ കരുത്തുറ്റ സുസ്ഥിരമായ ബാങ്കുകള്‍ സൃഷ്ടിക്കുകയാണ് ലയനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലയത്തിലൂടെ രൂപീകൃതമാകുന്ന ബാങ്കിന് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് മൂലധന സഹായമുണ്ടാകും. 

click me!