പ്രധാനമായും നീല പട്ടുടുത്തത് അഞ്ചുനാട് മലനിരകള്‍. മറയൂര്‍, കാന്തല്ലൂര്‍ വനമേഖലയിൽ വ്യാപകമായ് നീലക്കുറിഞ്ഞി പൂത്തതോടെയാണ് മലനിരകൾ നീലപ്പട്ടുടുത്ത പോലായത്.
മൂന്നാര്‍: കേരളത്തെ തകര്‍ത്തറിഞ്ഞ പ്രളയം നീലക്കുറിഞ്ഞി മലകളെയും തകര്‍ത്തെറിഞ്ഞിരുന്നു. എന്നാല്‍, പ്രളയത്തെ ധീരതയോടെ അതിജീവിച്ച മൂന്നാറും പരിസരവും വീണ്ടും നീലപ്പട്ടുടുത്തു. പ്രധാനമായും നീല പട്ടുടുത്തത് അഞ്ചുനാട് മലനിരകള്‍. മറയൂര്‍, കാന്തല്ലൂര്‍ വനമേഖലയിൽ വ്യാപകമായ് നീലക്കുറിഞ്ഞി പൂത്തതോടെയാണ് മലനിരകൾ നീലപ്പട്ടുടുത്ത പോലായത്.
മറയൂര്‍ അഞ്ചുനാട്ടാംപാറ, കാന്തല്ലൂർ ഒള്ളവയൽ, പെരുമല ഭാഗങ്ങളിലാണ് നീലക്കുറിഞ്ഞികൾ പൂത്തത്. ചിന്നാർ വനമേഖലയിൽ പെടുന്ന സ്ഥലങ്ങളിലാണ് വ്യാപകമായ് പൂത്തിരിക്കുന്നത്. ദൂരക്കാഴ്ചയായേ ഇവിടങ്ങളിൽ ഈ നീലവസന്തത്തെ പൊതുജനങ്ങൾക്ക് കാണാൻ കഴിയൂ.
മുമ്പത്തെ വസന്തകാലം കഴിഞ്ഞ് പന്ത്രണ്ടു വർഷം പൂർത്തിയായ ആഗസ്റ്റ് ആദ്യം പൂക്കേണ്ട കുറിഞ്ഞി ചെടികളാണ് മഴമൂലം ഒരുമാസത്തിലധികം വൈകി ഇപ്പോൾ പൂത്തത്.
undefined
വിനോദ സഞ്ചാര കേന്ദ്രമായ ഇരവികുളത്ത് കുറിഞ്ഞികൾ പൂക്കാൻ രണ്ടാഴ്ച കൂടി എടുക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കഴിഞ്ഞ വസന്ത കാലത്ത് ഇരവികുളം മറയൂര്‍ മേഖലകളിലായ് ലക്ഷങ്ങളാണ് കുറിഞ്ഞിപ്പൂക്കൾ കാണാനെത്തിയത്.
വനമേഖലയിലായതിനാൽ ഇത്തവണ മറയൂര്‍ മേഖലയിലെ നീലകുറിഞ്ഞികൾ അടുത്ത് കാണാന്‍ സഞ്ചാരികൾക്ക് അനുവാദമില്ല. ഇരവികുളത്തേക്ക് എത്തണമെങ്കിലും പ്രളയത്തിൽ തകർന്ന പെരിയവര പാലവും റോഡുകളുമൊക്കെ സഞ്ചാര യോഗ്യമാകുകയും വേണം.