എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവർ ക്യുഐപി പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ.
മുംബൈ: എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ രാജ്യത്തെ വലിയ വാണിജ്യ ബാങ്കുകള്‍ യോഗ്യമായ സ്ഥാപന നിക്ഷേപം (ക്യുഐപി) വഴി ധനസമാഹരണത്തിനായി ഓഹരി വില്‍പ്പന നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കൊവിഡ് -19 നെ തുടര്‍ന്നുളള സാമ്പത്തിക പ്രതിസന്ധികളെ പ്രതിരോധിക്കാനായി മൂലധന ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയോടെ ഇതിനായുളള നടപടികളിലേക്ക് ബാങ്കുകള്‍ കടന്നേക്കുമെന്ന് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
undefined
യോഗ്യമായ സ്ഥാപന നിക്ഷേപ മാർഗമാണ് പൊതുമേഖലാ ബാങ്കുകൾ പരിഗണിക്കുന്നതെന്നും രണ്ടാം പാദ ഫലങ്ങൾ അന്തിമമാക്കിയ ശേഷം ഈ വഴി സ്വീകരിക്കാൻ ബാങ്കുകൾ ശ്രമിക്കുമെന്നും മർച്ചന്റ് ബാങ്കിംഗ് വൃത്തങ്ങൾ അറിയിച്ചു. എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവർ ക്യുഐപി പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ.
റിപ്പോർട്ടുകൾ പ്രകാരം, ബാങ്കുകൾക്ക് അവരുടെ പ്രവർത്തനരഹിതമായ അസറ്റുകൾ (എൻപിഎ), ഒറ്റത്തവണ വായ്പ പുന:സംഘടന, ഒക്ടോബർ അവസാനത്തോടെ ഏറ്റവും പുതിയ റേറ്റിംഗുകൾ എന്നിവയെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കും. ഇതിന് ശേഷം മൂലധന ശേഷി വർധിപ്പിക്കാനുളള നടപടികളിലേക്ക് പ്രമുഖ പൊതുമേഖല ബാങ്കുകൾ നീങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.