ഈ അംബാനി കമ്പനിയുടെ മൂല്യം 8.4 ലക്ഷം കോടി, രാജ്യത്തെ ഏറ്റവും വലിയ ഐപിഒയ്ക്ക് തയ്യാറെടുത്ത് റിലയൻസ്

By Web TeamFirst Published Nov 5, 2024, 11:19 AM IST
Highlights

റിലയന്‍സ് ജിയോയുടെ വിപണി മൂല്യം ഏകദേശം 8.4 ലക്ഷം കോടി രൂപയായാണ് കണക്കാക്കിയിരിക്കുന്നത്.  ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള ടെലികോം കമ്പനിയാണ് ജിയോ

രാജ്യത്തെ ഏറ്റവും വലിയ ഐപിഒയ്ക്ക് അരങ്ങൊരുക്കി റിലയന്‍സ് ജിയോ. അടുത്ത വര്‍ഷം ജിയോയുടെ പ്രാഥമിക ഓഹരി വില്‍പന നടന്നേക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.റിലയന്‍സ് ജിയോയുടെ വിപണി മൂല്യം ഏകദേശം 8.4 ലക്ഷം കോടി രൂപയായാണ് കണക്കാക്കിയിരിക്കുന്നത്.  ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള ടെലികോം കമ്പനിയാണ് ജിയോ. ഏകദേശം 47.9 കോടി വരിക്കാരാണ്  ജിയോയ്ക്കുള്ളത.് ഇന്ത്യയില്‍ ടെലിഫോണ്‍, ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവ നല്‍കുന്ന ഏറ്റവും വലിയ കമ്പനിയാണ് റിലയന്‍സ് ജിയോ. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയെയും റീട്ടെയില്‍ കമ്പനിയെയും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി 2019 ലെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ വാര്‍ഷിക പൊതുയോഗത്തില്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. കെകെആര്‍, ജനറല്‍ അറ്റ്ലാന്‍റിക്, അബുദാബി ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി തുടങ്ങിയ നിക്ഷേപകരില്‍ നിന്ന് അംബാനി തന്‍റെ ഡിജിറ്റല്‍, ടെലികോം, റീട്ടെയില്‍ ബിസിനസുകള്‍ക്കായി 25 ബില്യണ്‍ ഡോളര്‍ സമാഹരിച്ചതിന് പിന്നാലെയാണ് ഐപിഒയുടെ നീക്കം.

ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിനായി റിലയന്‍സ് ജിയോ  ഇലോണ്‍ മസ്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനിരിക്കുകയാണ്. ഗൂഗിളും ജിയോയും എന്‍വിഡിയയും സഹകരിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടിസ്ഥാന സൗകര്യം വികസിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം റിലയന്‍സ് ജിയോയുടെ ഐപിഒയ്ക്ക് ഇതുവരെ ബാങ്കര്‍മാരെ നിയമിച്ചിട്ടില്ലെന്ന് റോയിട്ടേഴ്സ് അറിയിച്ചു. മൂല്യനിര്‍ണയത്തിന്‍റെ കാര്യത്തിലും തീരുമാനം എടുത്തിട്ടില്ല. എന്നാല്‍ കമ്പനിയുടെ ഐപിഒയുടെ മൂല്യം 112 ബില്യണ്‍ ഡോളറായി ജെഫറീസ് കണക്കാക്കിയിട്ടുണ്ട്.

Latest Videos

റിപ്പോര്‍ട്ടുകള്‍ പ്രകാരം, റിലയന്‍സ് ജിയോയുടെ ഐപിഒ രാജ്യത്തെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പന ആയിരിക്കും, ഇത് ഹ്യുണ്ടായ് ഇന്ത്യയുടെ റെക്കോര്‍ഡ് ഐപിഒയായ 3.3 ബില്യണ്‍ ഡോളറിനേക്കാള്‍ വലുതായിരിക്കും . ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ ഐപിഒകളുടെ തിരക്കാണ്. ഒക്ടോബര്‍ വരെ 270 കമ്പനികള്‍ ഐപിഒ വഴി 12.58 ബില്യണ്‍ ഡോളര്‍ സമാഹരിച്ചു. അതേസമയം 2023ല്‍ മൊത്തം 7.42 ബില്യണ്‍ ഡോളറാണ് ഐപിഒ വഴി സമാഹരിച്ചത്.

click me!