ഓഹരി തിരിച്ചുവാങ്ങൽ പദ്ധതി പ്രഖ്യാപിച്ച് ഇൻഫോസിസ്, നടക്കാൻ പോകുന്നത് 9,200 കോടിയുടെ മെ​ഗാ ഡീൽ

By Web Team  |  First Published Apr 16, 2021, 9:05 PM IST

മുൻ വർഷം സമാനകാലയളവിൽ 4,321 കോടി രൂപയുടെ ലാഭം കമ്പനി നേ‌ടിയിരുന്നു.


മുംബൈ: ഓഹരി തിരിച്ചുവാങ്ങൽ പദ്ധതി പ്രഖ്യാപിച്ച് ഇൻഫോസിസ്. 9,200 കോ‌ടി രൂപ മൂല്യമുളള ഓഹരി മടക്കിവാങ്ങൽ പദ്ധതിക്കാണ് ഇൻഫോസിസ് ബോർഡ് അം​ഗീകാരം നൽകിയത്. 

അഞ്ച് രൂപ മുഖവിലയുളള ഓഹരിക്ക് പരമാവധി 1,750 രൂപ വീതം നൽകിയാണ് കമ്പനി തിരികെ വാങ്ങുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ മികച്ച പ്രകടനമാണ് കമ്പനി പുറത്തെ‌ടുത്തത്. നാലാം പാദത്തിൽ ഇൻഫോസിസ് 5,076 കോടി രൂപ ലാഭം രേഖപ്പെടുത്തി. ലാഭവർധന 17.47 ശതമാനമാണ്.

Latest Videos

മുൻ വർഷം സമാനകാലയളവിൽ 4,321 കോടി രൂപയുടെ ലാഭം കമ്പനി നേ‌ടിയിരുന്നു. കമ്പനിയുടെ വരുമാനം 13.1 ശതമാനം ഉയർന്ന് 26,311 കോടി രൂപയായി.  

click me!