ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഐപിഒ ജനുവരി 18 മുതല്‍

By Web Team  |  First Published Jan 16, 2021, 10:22 AM IST

ഓഹരികള്‍ ബിഎസ്ഇ, എന്‍എസ്ഇ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും. കുറഞ്ഞത് 575 ഓഹരിക്ക് അപേക്ഷിക്കണം.


മുംബൈ:  ഇന്ത്യന്‍ റെയില്‍വേയുടെ വായ്പയെടുക്കല്‍ വിഭാഗമായ ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പ്രാരംഭ പബ്ലിക്ക് ഇഷ്യു (ഐപിഒ) ജനുവരി 18-ന് ആരംഭിച്ച് 20-ന് അവസാനിക്കും. പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ ഇഷ്യുവില 25 രൂപ മുതല്‍ 26 രൂപ വരെയാണ്. പത്തു രൂപ മുഖവിലയുള്ള 1,782,069,000 ഓഹരികളാണ്  ഇഷ്യു വഴി വിറ്റഴിക്കുന്നത്. 1,188,046,000 വരെയുളള ഇക്വിറ്റി ഷെയറുകളുടെ ഫ്രഷ് ഇഷ്യുവും, റെയില്‍വേ മന്ത്രാലയത്തിന്റെ 594,023,000 ഇക്വിറ്റി ഓഹരികളും ചേര്‍ന്നതാണ് പ്രാരംഭ പബ്‌ളിക് ഇഷ്യു.

ഓഹരികള്‍ ബിഎസ്ഇ, എന്‍എസ്ഇ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും. കുറഞ്ഞത് 575 ഓഹരിക്ക് അപേക്ഷിക്കണം. തുടര്‍ന്ന് അതിന്റെ ഗുണിതങ്ങളായി അപേക്ഷിക്കാം. കമ്പനിയുടെ ഭാവിയിലെ ധനകാര്യ ആവശ്യങ്ങള്‍. മറ്റു പൊതു ആവശ്യങ്ങള്‍ എന്നിവയ്ക്കാണ് ഇഷ്യുവഴി ലഭിക്കുന്ന തുക ഉപയോഗിക്കുക.

Latest Videos

ഡാം ക്യാപിറ്റല്‍ അഡൈ്വസേഴ്സ് ലിമിറ്റഡ് (മുമ്പ് ഐഡിഎഫ്‌സി സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്നു), എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആന്‍ഡ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ലിമിറ്റഡ് എന്നിവരാണ് ലീഡ് മാനേജര്‍മാര്‍.

click me!