കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് വന്‍ വായ്പ തട്ടിപ്പ്: പീയുഷ് ഗോയല്‍

By Asianet Malayalam  |  First Published Feb 4, 2019, 9:54 AM IST

2015-16 ല്‍ 18,698 കോടിയുടെയും 2016-17 ല്‍ 23,933 കോടിയുടെയും തട്ടിപ്പാണ് രാജ്യത്ത് നടന്നത്. 


ദില്ലി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്ന് 41,000 കോടിയിലേറെ രൂപയുടെ വായ്പ തട്ടിപ്പ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി ധനമന്ത്രി. രാജ്യസഭയില്‍ എം. പി. വീരേന്ദ്ര കുമാറിന്‍റെ ചോദ്യത്തിന് മറുപടിയായാണ് പീയുഷ് ഗോയല്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. 

ഒരു ലക്ഷം രൂപയ്ക്ക് മുകളിലുളള തട്ടിപ്പുകള്‍ മാത്രമെടുക്കുമ്പോഴുളള കണക്കാണിത്. തട്ടിപ്പുകള്‍ നടക്കുന്ന വര്‍ഷം തന്നെ അത് റിപ്പോര്‍ട്ട് ചെയ്യപ്പെടണമെന്നില്ലെന്നും പഞ്ചാബ് നാഷണല്‍ ബാങ്ക് കേസ് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 

Latest Videos

2017- 18 സാമ്പത്തിക വര്‍ഷം ഇത്തരം തട്ടിപ്പുകളിലൂടെ 37,000 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നും മറുപടിയില്‍ ധനമന്ത്രി വ്യക്തമാക്കി. 2015-16 ല്‍ 18,698 കോടിയുടെയും 2016-17 ല്‍ 23,933 കോടിയുടെയും തട്ടിപ്പാണ് രാജ്യത്ത് നടന്നത്. തട്ടിപ്പ് തടയാന്‍ റിസര്‍വ് ബാങ്ക് നിരവധി നടപടികള്‍ സ്വീകരിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തതായും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 

click me!