വളര്‍ച്ച നിരക്കില്‍ ഇന്ത്യ ചൈനയ്ക്ക് മുകളിലെത്തുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2019 ല്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷം ചൈനയുടെ വളര്‍ച്ച നിരക്ക് 6.5 ശതമാനം ആയിരിക്കും.
ദില്ലി: ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 7.3 ശതമാനമായിരിക്കുമെന്ന് പ്രവചിച്ച് ലോക ബാങ്ക്. പിന്നീടുളള രണ്ട് സാമ്പത്തിക വര്‍ഷവും വളര്‍ച്ച നിരക്ക് 7.5 ശതമാനം ആയിരിക്കും. ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‍വ്യവസ്ഥയായി തുടരുമെന്നും ലോക ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു.
വളര്‍ച്ച നിരക്കില്‍ ഇന്ത്യ ചൈനയ്ക്ക് മുകളിലെത്തുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2019 ല്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷം ചൈനയുടെ വളര്‍ച്ച നിരക്ക് 6.5 ശതമാനം ആയിരിക്കും. 2020 ല്‍ 6.2 ശതമാനവും 2021 ല്‍ ഇത് ആറ് ശതമാനവുമായി താഴും. ചൊവ്വാഴ്ച ലോക ബാങ്ക് പുറത്തുവിട്ട ഗ്ലോബല്‍ ഇക്കണോമിക് പ്രോസ്പെക്ടസിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
2017 ല്‍ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 6.7 ശതമാനത്തില്‍ ഒതുങ്ങാന്‍ കാരണം നോട്ടുനിരോധനവും ജിഎസ്ടിയുമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 2017 ല്‍ ചൈനയുടെ വളര്‍ച്ച നിരക്ക് 6.9 ശതമാനമായിരുന്നു.