അമേരിക്കന്‍ ഉപരോധം; നവംബര്‍ നാലിന് ശേഷവും ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരും

By Web Team  |  First Published Oct 9, 2018, 10:46 AM IST

ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. 2017 -18 ല്‍ 2,204 ലക്ഷം മെട്രിക് ടണ്‍ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയതത്. ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യവും ഇന്ത്യയാണ്. 

ദില്ലി: യുഎസ്സിന്‍റെ ഇറാന്‍ ഉപരോധം നവംബര്‍ നാല് മുതല്‍ തുടങ്ങാനിരിക്കേ, ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് സൂചന നല്‍കി ഇന്ത്യ. നവംബര്‍ നാലിന് ശേഷവും രണ്ട് ഇന്ത്യന്‍ കമ്പനികള്‍ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് അറിയിച്ചത്.

കേന്ദ്ര പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും (ഐഒസി) മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍ ലിമിറ്റഡും (എംആര്‍പിഎല്‍) നവംബറില്‍ ഇറാനില്‍ നിന്ന് എണ്ണ വാങ്ങും. നവംബറില്‍ 12.5 ലക്ഷം ടണ്‍ എണ്ണയാണ് ഇറാനില്‍ നിന്ന് വാങ്ങാനാണ് ഇരു കമ്പനികളും  ധാരണയായിരിക്കുന്നത്. അതിനാല്‍ തന്നെ അമേരിക്കന്‍ ഉപരോധം നടപ്പായാലും ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുമെന്നുറപ്പായി. 

Latest Videos

click me!