വളര്‍ച്ചാ നിരക്കില്‍ ബ്രിട്ടനെയും ഫ്രാന്‍സിനെയും പിന്തള്ളാന്‍ ഇന്ത്യ

By Web Team  |  First Published Jan 20, 2019, 10:47 PM IST

ലോക ബാങ്കിന്‍റെ 2017 ലെ റാങ്കിങ് പ്രകാരം ഇന്ത്യ ലോകത്തെ ആറാമത്തെ ഏറ്റവും വലിയ സമ്പദ്ഘടനയാണ്. പിഡബ്യൂസിയുടെ പട്ടികയെ വലിയ പ്രാധാന്യത്തോടെയാണ് നിക്ഷേപകരടക്കമുളളവര്‍ പരിഗണിക്കുന്നത്. 2019- 20 ല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.6 ലേക്ക് തിരികെയെത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 


ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ റേറ്റിംഗ് സ്ഥാപനങ്ങളില്‍ ഒന്നായ പിഡബ്യൂസിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയ്ക്ക് സന്തോഷിക്കാനുളള കാരണങ്ങള്‍ ഏറെയാണ്. 2019 ല്‍ ഇന്ത്യ ഫ്രാന്‍സിനെയും ബ്രിട്ടനെയും വളര്‍ച്ചാ നിരക്കില്‍ മറികടക്കുമെന്നാണ് പിഡബ്യൂസിയുടെ സമ്പദ്ഘടന റാങ്കിംഗില്‍ വ്യക്തമാക്കുന്നത്.

ഇന്ത്യന്‍ സമ്പദ്ഘടന ഈ വര്‍ഷത്തോടെ സ്ഥിരത കൈവരിക്കുമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ ബ്രിട്ടീഷ് സമ്പദ്‍വ്യവസ്ഥയ്ക്ക് വന്‍ തിരിച്ചടിയും പ്രവചിക്കുന്നു. അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥ എന്ന പദവി ബ്രിട്ടന് നഷ്ടമാകും, ഫ്രാന്‍സിനും താഴെ ഏഴാം സ്ഥാനത്താകും അവരുടെ സ്ഥാനം. പകരം, ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ്ഘടനയുളള രാജ്യമായി ഇന്ത്യ മാറുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.  

Latest Videos

ലോക ബാങ്കിന്‍റെ 2017 ലെ റാങ്കിങ് പ്രകാരം ഇന്ത്യ ലോകത്തെ ആറാമത്തെ ഏറ്റവും വലിയ സമ്പദ്ഘടനയാണ്. പിഡബ്യൂസിയുടെ പട്ടികയെ വലിയ പ്രാധാന്യത്തോടെയാണ് നിക്ഷേപകരടക്കമുളളവര്‍ പരിഗണിക്കുന്നത്. 2019- 20 ല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.6 ലേക്ക് തിരികെയെത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു. പിഡബ്യൂസി ഗ്ലോബല്‍ വാച്ച് റിപ്പോര്‍ട്ട് പ്രകാരം 2019 ല്‍ ബ്രിട്ടന്‍റെ ജി‍ഡിപി വളര്‍ച്ചാ നിരക്ക് 1.6 ശതമാനമാകും. ഫ്രാന്‍സിന്‍റേത് 1.7 ശതമാനവും.

click me!