തുടർച്ചയായ അഞ്ചാം മാസവും എൽപിജി വാണിജ്യ സിലിണ്ടർ വില കൂട്ടി; കേരളത്തിൽ കൂടിയത് 17 രൂപ, പുതിയ വില 1827

By Web Team  |  First Published Dec 1, 2024, 7:47 AM IST

വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന 19 കിലോ എൽപിജി സിലിണ്ടർ വില തുടർച്ചയായ അഞ്ചാം മാസവും വർധിപ്പിച്ചു


കൊച്ചി: രാജ്യത്ത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടർ വില തുടർച്ചയായ അഞ്ചാം മാസവും വ‍ർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ അഞ്ച് മാസത്തിനിടെ 173.5 രൂപയാണ് വിലയിൽ വ‍ർധനവുണ്ടായത്. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല. കേരളത്തിൽ 17 രൂപയോളം വർധനവാണ് ഇതോടെയുണ്ടാകുന്നത്. 1827 രൂപയാണ് കേരളത്തിൽ 19 കിലോ സിലിണ്ടറിൻ്റെ പുതിയ വില. ചെന്നൈയിൽ 1980.5 രൂപയായി വില വർധിച്ചിട്ടുണ്ട്.
 

Latest Videos

click me!