ചൈനയെ പിന്നിലാക്കി ഇന്ത്യ; നേടിയെടുത്തത് വന്‍ നിക്ഷേപം

By Web Team  |  First Published Dec 30, 2018, 9:49 PM IST

വാള്‍മാര്‍ട്ട്, ഷ്നെയ്‍ഡര്‍ ഇലക്ട്രിക്, യൂണിലിവര്‍, ടിപിജി ക്യാപിറ്റല്‍. കെകെആര്‍ തൂടങ്ങിയ ആഗോള സ്ട്രാറ്റജിക് നിക്ഷേപകരില്‍ നിന്നാണ് ഇന്ത്യയിലേക്ക് മൂലധനമൊഴുകിയത്. 


ദില്ലി: ലയന-ഏറ്റെടുക്കല്‍ കരാറുകളിലും നേരിട്ടുളള വിദേശ നിക്ഷേപത്തിലും ഇന്ത്യ ചൈനയെ മറികടന്നു. ഒരു വര്‍ഷം രാജ്യത്തേക്കെത്തിയ നേരിട്ടുളള വിദേശ നിക്ഷേപത്തിന്‍റെ കാര്യത്തില്‍ 20 വര്‍ഷത്തിനിടെ ആദ്യമാണ് ഇന്ത്യ ചൈനയെ മറിടക്കുന്നത്. 3,800 കോടി ഡോളറിന്‍റെ എഫ്ഡിഐ കരാറുകളാണ് ഈ വര്‍ഷം ഇന്ത്യയിലേക്ക് എത്തിയത്. 3,200 കോടി ഡോളറിന്‍റെ എഫ്ഡിഐ കരാറുകളാണ് ചൈന നേടിയെടുത്തത്.

വാള്‍മാര്‍ട്ട്, ഷ്നെയ്‍ഡര്‍ ഇലക്ട്രിക്, യൂണിലിവര്‍, ടിപിജി ക്യാപിറ്റല്‍. കെകെആര്‍ തൂടങ്ങിയ ആഗോള സ്ട്രാറ്റജിക് നിക്ഷേപകരില്‍ നിന്നാണ് ഇന്ത്യയിലേക്ക് മൂലധനമൊഴുകിയത്. യുഎസുമായുളള വ്യാപാരയുദ്ധം പരിധികള്‍ ലംഘിച്ച് മുന്നോട്ട് പോയതാണ് ചൈനയിലേക്കുളള വിദേശ നിക്ഷേപത്തില്‍ കുറവ് വരുത്തിയതിന് കാരണം. 

Latest Videos

ഇന്ത്യയുടെ ജനസംഖ്യാപരമായ സവിശേഷതകളും ഇ-കൊമേഴ്സ് സാധ്യതകളും വരുന്ന വര്‍ഷവും ഏറ്റെടുക്കല്‍ കരാറുകള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്നാണ് ജെപി മോര്‍ഗന്‍റെ സൗത്ത്-സൗത്ത് ഈസ്റ്റ് ഏഷ്യ ചീഫ് എക്സിക്യൂട്ടിവ് കല്‍പ്പന മോര്‍പാരിയ വിലയിരുത്തുന്നത്. 1, 600 കോടി ഡോളറിന്‍റെ ഫ്ലിപ്പ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുത്തതാണ് ഈ വര്‍ഷം രാജ്യത്തെ ഏറ്റവും മൂല്യമുളള ഏറ്റെടുക്കല്‍ കരാര്‍. 
 

click me!