ലോട്ടറിയുടെ വിധി ഇന്നറിയാം: നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ദില്ലിയില്‍

By Web Team  |  First Published Feb 20, 2019, 11:12 AM IST

 ലോട്ടറിയുടെ നികുതി ഏകീകരിക്കുന്ന തീരുമാനത്തിനുളള ശ്രമം ലോട്ടറി മാഫിയയെ സഹായിക്കാനാണെന്നാണ് കേരളത്തിന്‍റെ ആരോപണം. വിശദമായ ചര്‍ച്ച കൂടാതെ തീരുമാനമെടുത്താൽ യോഗം ബഹിഷ്കരിക്കുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ടി.എം.തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്.


ദില്ലി: ലോട്ടറിയുടെ നികുതി ഏകീകരണം, റിയൽ എസ്റ്റേറ്റ് മേഖലയിലെ നികുതി ഇളവ് തുടങ്ങിയ വിഷയങ്ങളില്‍ ഇന്നത്തെ നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും. 33-ാമത് ജി.എസ്.ടി കൗണ്‍സിൽ യോഗമാണ് ഇന്ന് ദില്ലിയിൽ ചേരുന്നത്. 

കൗണ്‍സിൽ യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് കേരളം, ദില്ലി, പുതുച്ചേരി സംസ്ഥാനങ്ങൾ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ആവശ്യം നിരസിക്കുകയായിരുന്നു. ലോട്ടറിയുടെ നികുതി ഏകീകരിക്കുന്ന തീരുമാനത്തിനുളള ശ്രമം ലോട്ടറി മാഫിയയെ സഹായിക്കാനാണെന്നാണ് കേരളത്തിന്‍റെ ആരോപണം. വിശദമായ ചര്‍ച്ച കൂടാതെ തീരുമാനമെടുത്താൽ യോഗം ബഹിഷ്കരിക്കുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ടി.എം.തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്.
 

Latest Videos

click me!