ജിഎസ്ടി പരസ്യ പ്രചാരണം; ചെലവ് 130 കോടി

By Web Team  |  First Published Sep 3, 2018, 4:14 PM IST

അച്ചടി മാധ്യമങ്ങള്‍ വഴി പരസ്യം നല്‍കുന്നതിനായി 126 കോടി രൂപ ചെലവാക്കി


ദില്ലി: ജിഎസ്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യമാകെ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ചെലവിട്ടത് 132.38 കോടി രൂപ. വിവിധ മാധ്യമങ്ങള്‍ വഴിയുളള പരസ്യങ്ങള്‍ക്ക് ആവശ്യമായി വന്ന ചെലവുകള്‍ കൂടി ഉള്‍പ്പെട്ട കണക്കുകളാണിത്. 

അച്ചടി മാധ്യമങ്ങള്‍ വഴി പരസ്യം നല്‍കുന്നതിനായി 126 കോടി രൂപ ചെലവാക്കിപ്പോള്‍ ജിഎസ്ടിയുടെ പ്രചാരത്തിനായി ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി പരസ്യം നല്‍കാന്‍ ചെലവുകളൊന്നും വന്നിട്ടില്ലെന്നും സര്‍ക്കാര്‍ പറയുന്നു.

Latest Videos

വിവരവകാശ നിയമപ്രകാരമുളള ചോദ്യങ്ങള്‍ ഇന്‍ഫോര്‍മേഷന്‍ ആന്‍റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നല്‍കിയ മറുപടിയിലാണ് വിവരങ്ങളുള്ളത്. 2017 ജൂലൈ ഒന്നിന് നടപ്പില്‍ വന്ന ജിഎസ്ടിയുടെ ബ്രാന്‍ഡ് അംബാസിഡന്‍ അമിതാഭ് ബച്ചനായിരുന്നു.

tags
click me!