നാല് മാസത്തിനില്‍ നടന്ന ഏറ്റവും വലിയ പിന്‍വലിക്കലാണിത്
ദില്ലി: സെപ്റ്റംബര്‍ മാസത്തില്‍ ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്ന് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) പുറത്തേക്കൊഴുകുന്നു. സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്ത് നിന്ന് പുറത്തേക്കൊഴുകിയത് 21,000 കോടി രൂപയുടെ എഫ്പിഐ നിക്ഷേപമാണ്.
നാല് മാസത്തിനില്‍ നടന്ന ഏറ്റവും വലിയ പിന്‍വലിക്കലാണിത്. രാജ്യത്തെ സമ്പത്തിക പ്രതിസന്ധികള്‍, ആഗോള വ്യാപാര പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്ന കറന്‍റ് അക്കൗണ്ട് കമ്മി തുടങ്ങിയവയാണ് ഇതിലേക്ക് നയിച്ച ഘടകങ്ങള്‍.
undefined
അടുത്തകാലത്തായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നതിന് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ക്ക് ആശങ്കയും ഉണ്ടെന്നാണ് വിപണി നിരീക്ഷണ സ്ഥാപനങ്ങളുടെ നിഗമനം. രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നതിനിടെ നിക്ഷേപങ്ങള്‍ പുറത്തേക്ക് പോകുന്നത് രാജ്യത്തിന് ഭീഷണിയാണ്.