ലോകത്ത് എല്ലായിടത്തും ഡോളര്‍ ആധിപത്യം നിലനിര്‍ത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

By Web Team  |  First Published Jul 14, 2019, 10:50 PM IST

ലിബ്ര വിപണിയില്‍ അവതരിപ്പിക്കാന്‍ ഫേസ്ബുക്കിന് ബാങ്കിങ് പ്രമാണപത്രത്തിന്‍റെ ആവശ്യകത വന്നേക്കുമെന്നും വ്യക്തമാക്കി. ഫേസ്ബുക്ക് എല്ലാ ബാങ്കിങ് ചട്ടങ്ങളും ഇതിനായി അനുസരിക്കേണ്ടതുണ്ട്. 


വാഷിംഗ്ടണ്‍: യുഎസ് ഡോളര്‍ ഇതുവരെ ലോകത്ത് എല്ലായിടത്തും ഏറ്റവും ആധിപത്യം പുലര്‍ത്തുന്ന കറന്‍സിയാണ്. ഡോളര്‍ അതിന്‍റെ ആധിപത്യം എപ്പോഴും നിലനിര്‍ത്തുമെന്നും യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ‍് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഇതോടൊപ്പം ക്രിപ്റ്റോകറന്‍സികളോട് താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

താന്‍ ക്രിപ്റ്റോകറന്‍സി ആരാധകനല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ലിബ്ര വിപണിയില്‍ അവതരിപ്പിക്കാന്‍ ഫേസ്ബുക്കിന് ബാങ്കിങ് പ്രമാണപത്രത്തിന്‍റെ ആവശ്യകത വന്നേക്കുമെന്നും വ്യക്തമാക്കി. ഫേസ്ബുക്ക് എല്ലാ ബാങ്കിങ് ചട്ടങ്ങളും ഇതിനായി അനുസരിക്കേണ്ടതുണ്ട്. അവര്‍ ബാങ്കിങ് അധികാര പത്രം നേരിടേണ്ടതുണ്ട് യുഎസ് പ്രസിഡന്‍റ് വിശദമാക്കി. 

Latest Videos

ക്രിപ്റ്റോകറന്‍സികള്‍ പണമല്ലെന്നും അവയുടെ മൂല്യം അസ്ഥിരമാണെന്നും ആശ്രയിക്കാവുന്നതും വിശ്വസനീയവുമായ യുഎസ് ഡോളര്‍ മാത്രമായിരിക്കണം അമേരിക്കന്‍ ഐക്യനാടുകളുടെ യഥാര്‍ത്ഥ കറന്‍സിയെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. ലിബ്രയ്ക്ക് അനുമതിയില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. 

click me!