സമ്മര്‍ദ്ദം കനക്കുന്നു: ഇറാനെതിരെ സൈനിക വിന്യാസത്തിന് അമേരിക്ക, എണ്ണവില വീണ്ടും ഉയരുന്നു

By Web Team  |  First Published May 7, 2019, 4:47 PM IST

വൈറ്റ് ഹൗസിന്‍റെ തീരുമാനം പുറത്ത് വന്നതോടെ  അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്ക് വീണ്ടും 70 ന് മുകളിലേക്ക് കയറി. യുഎസ്സിന്‍റെ ദേശീയ സുരക്ഷ ഉപദേശകനായ ജോണ്‍ ബോള്‍ട്ടനാണ് പുതിയ സേന വിന്യാസത്തെപ്പറ്റി പ്രഖ്യാപനം നടത്തിയത്.


ദില്ലി: അമേരിക്കയുടെ ഇറാന്‍ ഉപരോധത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ ആശങ്ക വര്‍ധിക്കുന്നു. പശ്ചിമേഷ്യയില്‍ യുഎസ് നേവിയുടെ കരിയര്‍ സ്ട്രൈക് ഗ്രൂപ്പിനെയും പ്രത്യേക ദൗത്യസംഘത്തെയും വിന്യസിക്കാനുളള വൈറ്റ് ഹൗസിന്‍റെ തീരുമാനം പുറത്ത് വന്നതോടെ മേഖലയില്‍ യുദ്ധ ഭീതി വര്‍ധിച്ചു. 

വൈറ്റ് ഹൗസിന്‍റെ തീരുമാനം പുറത്ത് വന്നതോടെ  അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്ക് വീണ്ടും 70 ന് മുകളിലേക്ക് കയറി. യുഎസ്സിന്‍റെ ദേശീയ സുരക്ഷ ഉപദേശകനായ ജോണ്‍ ബോള്‍ട്ടനാണ് പുതിയ സേന വിന്യാസത്തെപ്പറ്റി പ്രഖ്യാപനം നടത്തിയത്. എന്നാല്‍, ഇറാനുമായി ഒരു യുദ്ധം തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ജോണ്‍ ബോള്‍ട്ടണ്‍ വ്യക്തമാക്കി. യുഎസ് - ചൈന വ്യാപാരം യുദ്ധം വീണ്ടും കനത്തതും ക്രൂഡ് ഓയിലിന്‍റെ വിലക്കയറ്റത്തിലേക്ക് വഴിതെളിച്ചു. 

Latest Videos

പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചതും യുഎസ് - ചൈന വ്യാപാര യുദ്ധം പഴയതിലും രൂക്ഷമായേക്കുമെന്ന തോന്നലും ക്രൂഡ് ഓയില്‍ വില ഇനിയും ഉയരാനിടയാക്കിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന. ക്രൂഡ് ഓയില്‍ വില ഉയരുന്നത് എണ്ണ ഉപഭോഗത്തിന്‍റെ 83 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഭീഷണിയാണ്. ഇത് രാജ്യത്തിന്‍റെ വ്യാപാര കമ്മി വലിയ തോതില്‍ വര്‍ധിപ്പിക്കും. ആഭ്യന്തര തലത്തില്‍ പെട്രോള്‍, ഡീസല്‍ വിലക്കയറ്റത്തിലേക്കും ഇത്തരം പ്രതിസന്ധികള്‍ രാജ്യത്തെ തള്ളിവിട്ടേക്കാം. 
 

click me!