ലക്ഷ്യം 100 ല്‍ 97 ന് താഴെ മികവ് നേടുക!; ധനകാര്യ മന്ത്രാലയത്തോട് പ്രത്യേക ഫണ്ട് ആവശ്യപ്പെട്ട് റെയില്‍വേ

By Web Team  |  First Published Jan 30, 2020, 4:31 PM IST

റെയിൽവെ സാമ്പത്തിക ഞെരുക്കത്തിലാണെന്നും ഇത് മറികടക്കാൻ അടുത്ത മാസങ്ങളിൽ കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും യാദവ് പറഞ്ഞു.
 


ദില്ലി : രാജ്യത്തെ 15.5 ലക്ഷത്തോളം വരുന്ന മുൻ ജീവനക്കാർക്ക് പെൻഷൻ നൽകാൻ പ്രത്യേക ഫണ്ട് വേണമെന്ന് റെയിൽവേ. അരലക്ഷം കോടി രൂപ വർഷം തോറും ചിലവഴിക്കേണ്ടി വരുന്നത് റെയിൽവേയ്ക്ക് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്നാണ് കാരണമായി പറയുന്നത്.

വിരമിച്ച ജീവനക്കാർക്ക് വേണ്ടിയാണ് റെയിൽവേ വരുമാനത്തിന്റെ 25 ശതമാനവും ചിലവഴിക്കുന്നതെന്ന് ബോർഡ് ചെയർമാൻ ബി കെ യാദവ് ചൂണ്ടിക്കാട്ടി. അതിനാലാണ് പ്രത്യേക പെൻഷൻ ഫണ്ട് എന്ന ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്.

Latest Videos

undefined

അടുത്ത സാമ്പത്തിക വർഷത്തിൽ ഓപ്പറേറ്റിങ് അനുപാതം 97 ശതമാനത്തിന് താഴെയെത്തിക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. 2016-17 സാമ്പത്തിക വർഷം 97 ശതമാനമായിരുന്ന അനുപാതം 2017-18 കാലത്ത് 98.44 ശതമാനമായി ഉയർന്നിരുന്നു. ഒരു ദശാബ്ദത്തിലെ ഏറ്റവും മോശം അനുപാതമായിരുന്നു ഇത്. 100 രൂപ വരുമാനത്തിനായി റെയിൽവെ 98.44 രൂപ ചിലവഴിച്ചുവെന്നാണ് പ്രവർത്തന അനുപാതം അർത്ഥമാക്കുന്നത്.

റെയിൽവെ സാമ്പത്തിക ഞെരുക്കത്തിലാണെന്നും ഇത് മറികടക്കാൻ അടുത്ത മാസങ്ങളിൽ കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും യാദവ് പറഞ്ഞു.

click me!