ഇറാനില്‍ നിന്നുളള എണ്ണ ഇറക്കുമതിയില്‍ ഇന്ത്യ അടക്കമുളള എട്ട് രാജ്യങ്ങള്‍ക്ക് നല്‍കിയിരുന്ന നല്‍കിയിരുന്ന ഇളവുകള്‍ മെയ് ഒന്നിന് ശേഷം നീട്ടി നല്‍കില്ലെന്ന യുഎസ് നിലപാടാണ് രൂപയുടെ മൂല്യം ഡോളറിനെതിരെ ഇടിയാന്‍ കാരണം.
മുംബൈ: ഇന്ത്യന്‍ രൂപ ഡോളറിനെതിരെ വന്‍ മൂല്യത്തകര്‍ച്ച നേരിട്ടു. വിനിമയ വിപണിയില്‍ വ്യാപാരത്തിന്‍റെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 70.30 എന്ന താഴ്ന്ന നിലയിലേക്ക് വരെ ഇടിഞ്ഞു. ഇന്ന് ഡോളറിനെതിരെ 70.01 എന്ന താഴ്ന്ന നിലയില്‍ വ്യാപാരത്തിലേക്ക് കടന്ന ഇന്ത്യന്‍ നാണയം ഒരു ഘട്ടത്തില്‍ 69.92 ലേക്ക് ഉയര്‍ന്നെങ്കിലും പിന്നീട് 70.30 ത്തിലേക്ക് ഇടിയുകയായിരുന്നു.
അന്താരാഷ്ട്ര തലത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന സമ്മര്‍ദ്ദങ്ങളാണ് രൂപയുടെ മൂല്യമിടിയാന്‍ കാരണമായത്. പ്രധാനമായും ക്രൂഡ് ഓയില്‍ വില ആഗോള വിപണിയില്‍ ഉയരുന്നതാണ് രൂപയ്ക്ക് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നത്. ബാരലിന് 75 ഡോളറിന് അടുത്താണ് ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില.
ഇറാനില്‍ നിന്നുളള എണ്ണ ഇറക്കുമതിയില്‍ ഇന്ത്യ അടക്കമുളള എട്ട് രാജ്യങ്ങള്‍ക്ക് നല്‍കിയിരുന്ന നല്‍കിയിരുന്ന ഇളവുകള്‍ മെയ് ഒന്നിന് ശേഷം നീട്ടി നല്‍കില്ലെന്ന യുഎസ് നിലപാടാണ് രൂപയുടെ മൂല്യം ഡോളറിനെതിരെ ഇടിയാന്‍ കാരണം. വരും ദിവസങ്ങളില്‍ ഇന്ത്യന്‍ നാണയത്തിന് മേല്‍ വലിയ സമ്മര്‍ദ്ദം ഉണ്ടായേക്കുമെന്നാണ് വിപണി നിരീക്ഷരുടെ നിഗമനം.