റബര്‍ വരവ് കൂടുതലുളള മേഖലകളില്‍ നിന്ന് ടാപ്പിങ് നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ ഉല്‍പന്ന വരവില്‍ കുറവുണ്ട്. മേഖലയിലെ റബര്‍ സഹകരണ സംഘങ്ങള്‍ 152 രൂപയ്ക്കാണ് വില്‍പന നടത്തുന്നത്.
കോട്ടയം: ഒരു ഇടവേളയ്ക്ക് ശേഷം റബര്‍ വില വീണ്ടും ഉയരുന്നു. ഇന്നലെ കോട്ടയം വിപണിയില്‍ റബര്‍ ഷീറ്റ് വില കിലോഗ്രാമിന് 153 രൂപയായി ഉയര്‍ന്നു.
റബറിന് ബോര്‍ഡ് നിശ്ചയിച്ച വിലയും 150 രൂപയിലെത്തിയതോടെ സംഭരണം കൂടിയിട്ടുണ്ട്. ഷീറ്റ് റബറിന്‍റെ ദൗര്‍ലഭ്യമാണ് പ്രധാനമായും വില ഉയരാനിടയാക്കിയ കാരണം. മഴ കൂടുന്നതോടെ ഇനിയും ദൗര്‍ലഭ്യം കൂടുകയും വില ഉയരുകയും ചെയ്തേക്കുമെന്നാണ് വിലയിരുത്തല്‍.
റബര്‍ വരവ് കൂടുതലുളള മേഖലകളില്‍ നിന്ന് ടാപ്പിങ് നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ ഉല്‍പന്ന വരവില്‍ കുറവുണ്ട്. മേഖലയിലെ റബര്‍ സഹകരണ സംഘങ്ങള്‍ 152 രൂപയ്ക്കാണ് വില്‍പന നടത്തുന്നത്. കഴിഞ്ഞ ദിവസം നാല് രൂപയുടെ വര്‍ധനയാണ് റബര്‍ വിലയിലുണ്ടായത്. കഴിഞ്ഞ ദിവസം ആന്‍എസ്എസ് നാലിന് 146 രൂപയായിരുന്നു നിരക്ക്. ആര്‍എസ്എസ് അഞ്ചിന് കിലോയ്ക്ക് 147 രൂപയാണ് വില.