വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്കുകള്‍ കുറച്ചതോടെ ഇത് പരിഗണിച്ചു കൊണ്ട് വായ്പയുടെ പലിശ നിരക്കുകള്‍ കുറവ് വരുത്തുമെന്ന് ചില ബാങ്കുകള്‍ അഭിപ്രായപ്പെട്ടിരുന്നു.
തിരുവനന്തപുരം: റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകളില്‍ വരുത്തുന്ന കുറവ് ബാങ്കുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നില്ലെന്ന വിമര്‍ശനം രാജ്യത്ത് ശക്തമാകുന്നു. റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം റിപ്പോ നിരക്കില്‍ 0.35 ശതമാനത്തിന്‍റെ കുറവ് വരുത്തിയിരുന്നു.
ഇതിനെ തുടര്‍ന്ന് വായ്പയുടെ പലിശ നിരക്കുകളില്‍ വലിയ കുറവ് വരുമെന്ന വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍, സ്റ്റേറ്റ് ബാങ്ക് മാത്രമാണ് പലിശ നിരക്കുകളില്‍ കുറവ് വരുത്താന്‍ തയ്യാറായത്. കുറവ് 0.15 ശതമാനം മാത്രമായിരുന്നു. നേരത്തെ ബാങ്കുകളുടെ വായ്പ പലിശ നിരക്കുകള്‍ റിസര്‍വ് ബാങ്കിന്‍റെ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കണമെന്നും നിരക്കില്‍ മാറ്റം ഉണ്ടാകുന്ന സമയത്ത് അത് ഗുണഭോക്താക്കള്‍ക്ക് കൈമാറണമെന്നും റിസര്‍വ് ബാങ്ക് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.
undefined
ഇതോടെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകളില്‍ കുറവ് വരുത്തുമ്പോള്‍ സമാനമായി ബാങ്ക് വായ്പകളുടെ പലിശ നിരക്കുകളും കുറയും. ഇത് വായ്പയെടുക്കുന്നവര്‍ക്ക് ഏറെ ഗുണകരമാണ്. നിലവില്‍ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എംസിഎല്‍ആര്‍) അടിസ്ഥാനമാക്കിയാണ് ബാങ്കുകള്‍ വായ്പകള്‍ക്ക് പലിശ നിശ്ചയിക്കുന്നത്. ബാങ്ക് കടമെടുത്ത തുകയുടെ പലിശയും കരുതല്‍ ധന അനുപാതവും മറ്റ് ചെലവുകളും പരിഗണിച്ചാണ് എംസിഎല്‍ആര്‍ കണക്കാക്കുന്നത്.
വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്കുകള്‍ കുറച്ചതോടെ ഇത് പരിഗണിച്ചു കൊണ്ട് വായ്പയുടെ പലിശ നിരക്കുകള്‍ കുറവ് വരുത്തുമെന്ന് ചില ബാങ്കുകള്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ഇത് ഏതൊക്കെ വായ്പകള്‍ക്ക് ബാധകമാകുമെന്നതിനെ സംബന്ധിച്ച് വ്യക്തത ഇപ്പോഴുമില്ല.
കാനറ ബാങ്ക്, ആന്ധ്ര ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവ തങ്ങളുടെ അടിസ്ഥാന വായ്പ പലിശ നിരക്കുകള്‍ റിപ്പോ നിരക്കുകളുമായി ബന്ധിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ വായ്പയുടെ പലിശ നിരക്കുകളില്‍ കുറവ് വരുത്താന്‍ വാണിജ്യ ബാങ്കുകള്‍ തയ്യാറായില്ലെങ്കില്‍ റിസര്‍വ് ബാങ്ക് കടുത്ത നടപടിയിലേക്ക് കടന്നേക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.