മുംബൈ, ദില്ലി, ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ, പൂനെ എന്നിവടങ്ങളിലെ കച്ചവടക്കാരുമായി ചേര്‍ന്ന് റിലയന്‍സ് ഇതിന്‍റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്. വിപണിയിലെ എ/ ബി ക്ലാസ് ഷോപ്പുകളിലെ ഇപ്പോഴത്തെ ഒണ്‍ ടൈം പ്രൈസ് പോയിന്‍റ് പരിധി 50,000 രൂപയാണ്.
മുംബൈ: റിലയന്‍സ് ഇ- കൊമേഴ്സ് രംഗത്ത് സജീവമാകുന്നതോടെ ഇന്ത്യയുടെ റീട്ടെയ്ല്‍ വിപണി 'ശരിക്കും ഡിജിറ്റലാകുമെന്ന്' ബാങ്ക് ഓഫ് അമേരിക്ക മെറിൽ ലിഞ്ച് റിപ്പോര്‍ട്ട്. 2023 ഓടെ ഇന്ത്യയിലെ 50 ലക്ഷം ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ സജീവമാകുമെന്ന് മെറില്‍ ലിഞ്ചിന്‍റെ കണ്ടെത്തല്‍. ഈ വിപ്ലവകരമായ മുന്നേറ്റത്തിന് കാരണം റിലയന്‍സിന്‍റെ ഇ- കൊമേഴ്സിലെ ശക്തമായ ഇടപെലാകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
നിലവിലുളള 15,000 സ്റ്റോറുകളില്‍ നിന്നാണ് നാല് വര്‍ഷം കൊണ്ട് ഇത്ര വലിയ സാമ്രാജ്യ വിപുലീകരണം റിലയന്‍സ് നടത്തുക. മര്‍ച്ചന്‍സ് പോയിന്‍റ് ഓഫ് സെയിലിലേക്കുളള (എംപിഒഎസ്) റിലയന്‍സിന്‍റെ കടന്നുവരവാകും ഈ നേട്ടത്തിന് കാരണം. മുംബൈ, ദില്ലി, ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ, പൂനെ എന്നിവടങ്ങളിലെ കച്ചവടക്കാരുമായി ചേര്‍ന്ന് റിലയന്‍സ് ഇതിന്‍റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്. വിപണിയിലെ എ/ ബി ക്ലാസ് ഷോപ്പുകളിലെ ഇപ്പോഴത്തെ ഒണ്‍ ടൈം പ്രൈസ് പോയിന്‍റ് പരിധി 50,000 രൂപയാണ്.
നിലവില്‍ ഇസിടാപ്പ്, മിസ്വൈപ്പ്, പൈന്‍ ലാബ്സ്, പേ നിയര്‍ എന്നിവയാണ് പ്രധാന ഇ -പോസ് സേവന ദാതാക്കള്‍. ഈ കമ്പനികള്‍ വിപണിയില്‍ ചെലത്തുന്നതിന്‍റെ പലമടങ്ങ് സ്വാധീനമാകും റിലയന്‍സിന്‍റെ മേഖലയിലേക്കുളള കടന്നുകയറ്റം സൃഷ്ടിക്കുക. ഓഫ്‍ലൈന്‍ ആയും ഓണ്‍ലൈന്‍ ആയും ചെറുകിട വില്‍പ്പന കേന്ദ്രങ്ങളെ കമ്പനിയുടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുമായി ബന്ധിപ്പിച്ച് വിപണിയുടെ നിയന്ത്രണം സ്വന്തമാക്കാനാണ് റിലയന്‍സിന്‍റെ പദ്ധതി. ഇതിന്‍റെ ഭാഗമായാണ് ചെറുകിട കച്ചവടക്കാരെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ സജീവമാക്കുന്നത്.