ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പദ്‍വ്യവസ്ഥയിലെ വളര്‍ച്ചാ മുരടിപ്പിനെ സംബന്ധിച്ച ആശങ്കകളാണ് പ്രധാനമായും ഇടിവിന് കാരണം.
മുംബൈ: 15 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്ക് പ്രകടിപ്പിച്ച് ഉല്‍പാദന മേഖല. ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പദ്‍വ്യവസ്ഥയിലെ വളര്‍ച്ചാ മുരടിപ്പിനെ സംബന്ധിച്ച ആശങ്കകളാണ് പ്രധാനമായും ഇടിവിന് കാരണം.
ഐഎച്ച്എസ് മാര്‍കിറ്റ് ഇന്ത്യ മാനുഫാക്ച്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ക്സ് അനുസരിച്ച് ആഗസ്റ്റിലെ ഉല്‍പാദനമേഖല സൂചിക 51.4 ലേക്ക് ഇടിഞ്ഞു. 2018 മാര്‍ച്ചിന് ശേഷമുളള ഏറ്റവും വലിയ താഴ്ച്ചയാണിത്. ജൂലൈയില്‍ സൂചിക 52.5 ആയിരുന്നു.