ഡോളറിനെതിരെ രൂപ വീണ്ടും തളരുന്നു: വില്ലനായി അമേരിക്ക -ചൈന വ്യാപാര യുദ്ധം; വന്‍ മൂല്യത്തകര്‍ച്ചയ്ക്ക് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍

By Web Team  |  First Published May 8, 2019, 3:42 PM IST

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ഉയര്‍ത്താന്‍ പോകുകയാണെന്ന യുഎസ് പ്രസിഡന്‍റ് ഡെണാള്‍ഡ് ട്രംപിന്‍റെ ട്വീറ്റിനെ തുടര്‍ന്ന് വിദേശ നിക്ഷേപത്തില്‍ തിരിച്ചുപോക്ക് വര്‍ധിച്ചതും രൂപയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്. ചൊവ്വാഴ്ച ഫോറിന്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ നിക്ഷേകര്‍ 645.08 കോടി രൂപയാണ് പുറത്തേക്ക് കൊണ്ടുപോയത്. ഇതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ 69.43 എന്ന താഴ്ന്ന നിലയിലായിരുന്നു രൂപ. 

അമേരിക്കയുടെ ഇറാന്‍ ഉപരോധവും ചൈന -യുഎസ് വ്യാപാര യുദ്ധം വീണ്ടും ശക്തമാകുമെന്ന തോന്നലും ഇന്ത്യന്‍ നാണയത്തിന് ഭീഷണിയാകുന്നു. കുറെ നാളായി ഡോളറിനെതിരെ 70 ന് താഴെ നിന്നിരുന്ന ഇന്ത്യന്‍ നാണയത്തിന്‍റെ മൂല്യം ഇന്ന് വ്യാപാരത്തിന്‍റെ ഒരു ഘട്ടത്തില്‍ 21 പൈസയോളം ഇടിവ് നേരിട്ട് 69.64 ലേക്ക് എത്തി. 

ഇതോടെ വീണ്ടും രൂപ 70 മുകളിലേക്ക് ഇടിയുമോ എന്ന ഭയം വിനിമയ വിപണിയിലുണ്ടായി. എന്നാല്‍, പിന്നീട് മൂല്യത്തില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. നിലവില്‍ ഡോളറിനെതിരെ 69.55 എന്ന താഴ്ന്ന നിലയിലാണ് ഇന്ത്യന്‍ രൂപ. അമേരിക്ക- ചൈന വ്യാപാര യുദ്ധം വീണ്ടും ശക്തമായേക്കുമെന്ന് തോന്നാലാണ് പ്രധാനമായും വിനിമയ വിപണിയില്‍ ഇന്ത്യന്‍ നാണയത്തിന് ഭീഷണിയായത്. ആഭ്യന്തര ഇക്വിറ്റികള്‍ക്ക് വ്യാപാരത്തിന്‍റെ തുടക്കത്തില്‍ പ്രതിസന്ധി നേരിട്ടതും. ഇറക്കുമതി മേഖലയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ഡോളറിന്‍റെ ആവശ്യകത വര്‍ധിച്ചതും ഇന്ത്യന്‍ രൂപയെ ക്ഷീണിപ്പിച്ചു. 

Latest Videos

undefined

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ഉയര്‍ത്താന്‍ പോകുകയാണെന്ന യുഎസ് പ്രസിഡന്‍റ് ഡെണാള്‍ഡ് ട്രംപിന്‍റെ ട്വീറ്റിനെ തുടര്‍ന്ന് വിദേശ നിക്ഷേപത്തില്‍ തിരിച്ചുപോക്ക് വര്‍ധിച്ചതും രൂപയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്. ചൊവ്വാഴ്ച ഫോറിന്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ നിക്ഷേകര്‍ 645.08 കോടി രൂപയാണ് പുറത്തേക്ക് കൊണ്ടുപോയത്. ഇതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ 69.43 എന്ന താഴ്ന്ന നിലയിലായിരുന്നു രൂപ. 

20,000 കോടി ഡോളര്‍ മൂല്യമുളള ചൈനീസ് ഉല്‍പ്പന്നങ്ങളുടെ താരിഫ് മെയ് 10 മുതല്‍ 10 ശതമാനത്തില്‍ നിന്ന് 25 ശതമാനത്തിലേക്ക് ഉയര്‍ത്താനാണ് അമേരിക്കയുടെ തീരുമാനം. യുഎസിന്‍റെ ഇറാന്‍ ഉപരോധത്തെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതും ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു. നിലവില്‍ ബാരലിന് 70 ഡോളറിന് അടുത്താണ് ക്രൂഡ് ഓയില്‍ നിരക്ക്. യുഎസ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് കൂട്ടിയ താരിഫ് കുറയ്ക്കാന്‍ തയ്യാറാകാതെയിരുന്നാല്‍ വീണ്ടും വ്യാപാര യുദ്ധം നിയന്ത്രണങ്ങള്‍ക്കപ്പുറത്തേക്ക് നീങ്ങിയേക്കും.

യുഎസ് താരിഫ് വര്‍ധിപ്പിച്ചതോടെ ചൈനയും യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കാനുളള സാധ്യത വര്‍ധിച്ചു. വീണ്ടും വ്യാപാര യുദ്ധം ശക്തമായാല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ 2018 ലേതിന് സമാനമായ രീതിയില്‍  ഇടിവുണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. 

click me!