ഇന്ത്യന്‍ കമ്പനികള്‍ വിദേശത്ത് ശക്തിയാര്‍ജിക്കുന്നു: ഇത് അഭിമാനിക്കാവുന്ന നേട്ടം

By Web Team  |  First Published Apr 12, 2019, 2:38 PM IST

വിദേശത്തെ ശാഖകളിലോ മറ്റ് കമ്പനികളിലോ ഇന്ത്യന്‍ കമ്പനികള്‍ നടത്തിയ നിക്ഷേപത്തിലുണ്ടായ വര്‍ധനയാണിത്. 


ദില്ലി: ഇന്ത്യന്‍ കമ്പനികളുടെ സാന്നിധ്യം വിദേശത്ത് ശക്തമാകുന്നു. വിദേശത്ത് ഇന്ത്യന്‍ കമ്പനികള്‍ നടത്തുന്ന നിക്ഷേപത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 18 ശതമാനത്തിന്‍റെ വര്‍ധനയാണുണ്ടായത്. റിസര്‍വ് ബാങ്കാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. 

വിദേശത്തെ ശാഖകളിലോ മറ്റ് കമ്പനികളിലോ ഇന്ത്യന്‍ കമ്പനികള്‍ നടത്തിയ നിക്ഷേപത്തിലുണ്ടായ വര്‍ധനയാണിത്. ഈ വര്‍ഷം ഫെബ്രുവരി വരെയുളള കണക്കുകളാണ് പുറത്ത് വിട്ടിരിക്കുന്നത്. 269 കോടി ഡോളര്‍ നിക്ഷേപമാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശത്തുളളത്. 

Latest Videos

115 കോടി ഡോളര്‍ നിക്ഷേപമുളള ടാറ്റാ സ്റ്റീല്‍, ജെഎസ്ഡബ്യൂ സിമന്‍റ്, ഒഎന്‍ജിസി വിദേശ് ലിമിറ്റഡ് തുടങ്ങിയവരാണ് നിക്ഷേപത്തില്‍ പ്രധാനികള്‍. 

click me!