തൊഴില്‍ നല്‍കാന്‍ താല്‍പര്യക്കുറവ് കാട്ടി ബാങ്ക്, ഓട്ടോ, ഇന്‍ഷുറന്‍സ് മേഖലകള്‍: പ്രതിസന്ധിയുടെ ദിനങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത്

By Web Team  |  First Published Aug 20, 2019, 3:19 PM IST

തൊഴിലില്ലായ്മ വർദ്ധിക്കുന്നതും ഉപഭോഗ ആവശ്യകത കുറയുന്നതും സാമൂഹിക പിരിമുറുക്കങ്ങൾ സൃഷ്ടിക്കുന്നതിനും ആകർഷകമായ നിക്ഷേപ ലക്ഷ്യസ്ഥാനം എന്ന ഇന്ത്യയുടെ പ്രതിച്ഛായയെ തകർക്കുന്നതിനും കാരണമാകുന്നു. 


തൊഴില്‍ അന്വേഷകര്‍ക്ക് ആശങ്കയുണര്‍ത്തുന്ന പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് കെയര്‍ റേറ്റിംഗ്സ്. ബാങ്ക്, ഇന്‍ഷുറന്‍സ്, ഓട്ടോ, ലോജിസ്റ്റിക്സ്, നിര്‍മാണ മേഖല തുടങ്ങിയ വ്യവസായങ്ങളിലെ പുതിയ നിയമനങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയതായി കെയര്‍ റേറ്റിംഗ്സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 1,000  കമ്പനികളുടെ വാര്‍ഷിക റിപ്പോര്‍ട്ട് കണക്കിലെടുത്താണ് കെയര്‍ റേറ്റിംഗ്സ് പഠനം നടത്തിയത്. 

മൊത്തത്തിലുളള കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്തെ സേവന മേഖല മാത്രമാണ് തൊഴില്‍ വര്‍ധന പ്രകടിപ്പിച്ച ഏക വ്യവസായം. എന്നാല്‍, ഓട്ടോ, നിര്‍മാണ മേഖല പോലെ സമ്പദ്‍വ്യവസ്ഥയ്ക്ക് ശക്തമായ പിന്തുണ നല്‍കുന്ന മേഖലകളില്‍ നിന്ന് തൊഴില്‍ ആവശ്യകതയില്‍ ഉണ്ടാകുന്ന കുറവ് ആശങ്ക സൃഷ്ടിക്കുന്നതാണ്. 45 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ തൊഴിലില്ലായ്മയാണ് രാജ്യത്ത് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മാര്‍ച്ച് പാദത്തില്‍ രാജ്യം ഏറ്റവും താഴ്ന്ന വളര്‍ച്ച നിരക്കാണ് രേഖപ്പെടുത്തിയത്. 

Latest Videos

undefined

തൊഴിലില്ലായ്മ വർദ്ധിക്കുന്നതും ഉപഭോഗ ആവശ്യകത കുറയുന്നതും സാമൂഹിക പിരിമുറുക്കങ്ങൾ സൃഷ്ടിക്കുന്നതിനും ആകർഷകമായ നിക്ഷേപ ലക്ഷ്യസ്ഥാനം എന്ന ഇന്ത്യയുടെ പ്രതിച്ഛായയെ തകർക്കുന്നതിനും കാരണമാകുന്നു. 2017 മാർച്ച് വരെ 5.44 ദശലക്ഷമായിരുന്ന മൊത്തം തൊഴില്‍ 2018 മാര്‍ച്ചില്‍ ൽ 5.78 ദശലക്ഷമായി ഉയർന്നു, ഇത് 6.2 ശതമാനത്തിന്‍റെ വർദ്ധനവാണെന്ന് കെയർ പറയുന്നു. എന്നാല്‍, 2019 മാർച്ചിൽ അവസാനിച്ച വർഷത്തിൽ ആ വർധന 4.3 ശതമാനമായി കുറഞ്ഞു. മൊത്തം ജോലിക്കാരുടെ എണ്ണം 6.03 ദശലക്ഷമാണ്.    

ഉല്‍പാദനത്തില്‍ പ്രതിക്ഷിച്ച രീതിയില്‍ വളര്‍ച്ചയുണ്ടാകാത്തതിനാലും പാപ്പരത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കാരണം ഇരുമ്പ്, ഉരുക്ക്, ഖനന കമ്പനികളെ പുതിയ തൊഴില്‍ സൃഷ്ടിയില്‍ നിന്ന് തടയുന്നതായി കെയറിന്‍റെ റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയിലെ ബാങ്കിംഗ് മേഖല ഏറ്റവും ഉയർന്ന സമ്മർദ്ദമുള്ള ആസ്തി അനുപാതങ്ങളിലൊന്നാണ്, ഇത് നിയമനം നടത്തുന്നതില്‍ കുറവുണ്ടാകാന്‍ കാരണമായി. 

മൂലധനപര്യാപ്തത ഉയര്‍ത്തി നിഷ്കൃയ ആസ്തി വായ്പകള്‍ കുറയ്ക്കാനുളള ശ്രമങ്ങളുടെ ഭാഗമായി ദുർബലമായ ചില സർക്കാർ ബാങ്കുകൾ പുതിയ ജോലിക്കാരെ തടയുന്നതായും കെയര്‍ റിപ്പോര്‍ട്ട് പറയുന്നു.
 

click me!