സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇന്ത്യ, അമേരിക്കയും ചൈനയും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്നതാണ് ഉറ്റുനോക്കുന്നത്. നിലവില്‍ 142 ബില്യണ്‍ ഡോളറിന്‍റേതാണ് ഇന്ത്യ-യുഎസ് വ്യാപാര ബന്ധം.
ആഗോള സാമ്പത്തിക മാന്ദ്യ ഭീഷണി നിലനില്‍ക്കെ, അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് ആക്കം കൂട്ടുന്ന നടപടികളുമായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ചൈനയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികളോട് തിരിച്ചുവരാന്‍ ആവശ്യപ്പെട്ട ട്രംപ്, മെയ്ക്ക് ഇന്‍ അമേരിക്ക എന്ന മുദ്രാവാക്യവും മുന്നോട്ടുവച്ചു. അതിനുപുറമെ, അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം അധിക നികുതി ചുമത്തുമെന്നും മുന്നറിയിപ്പ് നല്‍കി.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇന്ത്യയാകട്ടെ, അമേരിക്കയും ചൈനയും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്നതാണ് ഉറ്റുനോക്കുന്നത്. നിലവില്‍ 142 ബില്യണ്‍ ഡോളറിന്‍റേതാണ് ഇന്ത്യ-യുഎസ് വ്യാപാര ബന്ധം. ഇന്ത്യയുമായി നികുതി രഹിത വ്യാപാര ബന്ധത്തിന് യുഎസ് പരിഗണന നല്‍കുന്നുണ്ട്. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഒഴുക്ക് തടയാനാണ് അമേരിക്ക ഇന്ത്യന്‍ ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ 5.5 ബില്യണ്‍ ഡോളറിന്‍റെ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ നികുതിയില്ലാതെ അമേരിക്കയില്‍ വിപണനം ചെയ്യാം. ഇത് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
undefined
ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് അധികമായി അഞ്ച് ശതമാനം നികുതി ചുമത്തുമെന്ന ട്രംപിന്‍റെ ട്വീറ്റിന് പിന്നാലെ വിപണി 600 പോയിന്‍റ് ഇടിഞ്ഞു. 250 ബില്യണ്‍ ഡോളറിന്‍റെ ഉല്‍പന്നങ്ങളാണ് ചൈനയില്‍നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തിരുന്നത്. നിലവിലെ 25 ശതമാനം നികുതി 30 ശതമാനമാക്കി വര്‍ധിപ്പിക്കുമെന്നാണ് ട്രംപിന്‍റെ ഭീഷണി.
ട്രംപിന്‍റെ പുതിയ പ്രഖ്യാപനം ചൈനയില്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ അടക്കമുള്ള വമ്പന്‍ യുഎസ് കമ്പനികള്‍ക്ക് തിരിച്ചടിയാണ്. ചൈനയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് കമ്പനികളോട് സ്വന്തം രാജ്യത്തേക്ക് തിരിച്ചുവരാനുള്ള ട്രംപിന്‍റെ ആഹ്വാനവും വ്യാപാര ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.