അമ്പോ ! എന്തൊരു കുതിപ്പ്, സ്വര്‍ണവില ചരിത്രം തിരുത്തിക്കുറിച്ച് മുകളിലേക്ക്: റെക്കോര്‍ഡുകള്‍ പഴങ്കഥയായി

By Web Team  |  First Published Aug 8, 2019, 10:42 AM IST

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകർച്ചയും ഇന്ത്യൻ വിപണിയിൽ സ്വർണ്ണവില ഉയരാൻ ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്വര്‍ണവില ആദ്യമായി 25,000 രൂപ കടന്നത്. 


തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം. ഇന്ന് സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. പവന് 27,400 രൂപയും ഗ്രാമിന് 3,424 രൂപയുമാണ് ഇന്നത്തെ വില. ഇന്ന് പവന് 200 രൂപയാണ് കൂടിയത്.

ആഗോള വിപണിയിൽ ട്രോയ് ഔൺസ് സ്വർണ്ണത്തിന് 1,501.73 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഒരു വർഷത്തിനിടെ 20 ശതമാനത്തിലേറെ വർധനയാണ് സ്വർണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്. 

Latest Videos

undefined

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകർച്ചയും ഇന്ത്യൻ വിപണിയിൽ സ്വർണ്ണവില ഉയരാൻ ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്വര്‍ണവില ആദ്യമായി 25,000 രൂപ കടന്നത്. അതിന് ശേഷം കൂടിയും കുറഞ്ഞും നിന്ന വില മേയ് അവസാന വാരം മുതല്‍ ഉയരുകയായിരുന്നു. 

ലോക സാമ്പത്തിക രംഗത്ത് അസ്ഥിരത തുടരുമെന്ന ആശങ്ക മൂലം ഓഹരികളില്‍ നിന്നും മറ്റും നിക്ഷേപം പിന്‍വലിച്ച് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്ന പ്രവണത വര്‍ധിക്കുന്നതാണ് സ്വര്‍ണവില വര്‍ധിക്കാനിടയാക്കിയത്. കേരളത്തിൽ അടുത്ത  രണ്ടാഴ്ചയ്ക്കുള്ളിൽ ഓണം, വിവാഹ സീസണുകൾ തുടങ്ങുന്നതിനാൽ സംസ്ഥാനത്ത് വില വീണ്ടും കൂടാനും സാധ്യതയുണ്ട്.
 

click me!