ഡിഫന്‍സില്‍ വിദേശ നിക്ഷേപം കൂടി: രാജ്യത്തേക്ക് ഒഴുകിയെത്തിയ വിദേശ നിക്ഷേപം ഇങ്ങനെയാക്കെ

By Web Team  |  First Published Jun 28, 2019, 12:52 PM IST

കേന്ദ്ര സര്‍ക്കാരിന്‍റെ നയപ്രകാരം പ്രതിരോധ മേഖലയില്‍ 49 ശതമാനത്തിന് മുകളിലുളള എഫ്ഡിഐ അംഗീകൃത റൂട്ടിലൂടെ നിലവില്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഉണ്ടായ  എഫ്ഡിഐ നിക്ഷേപത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ ഒരു ശതമാനത്തിന്‍റെ ഇടിവുണ്ടായി. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് എഫ് ഡി ഐ നിക്ഷേപങ്ങളില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. 


മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തിലേക്ക് നേരിട്ടുളള വിദേശ നിക്ഷേപമായി എത്തിയത് 21.8 ലക്ഷം ഡോളറാണെന്ന് കേന്ദ്ര വാണിജ്യ -വ്യവസായ മന്ത്രി പിയുഷ് ഗോയല്‍. ലോക്സഭയില്‍ എഴുതിയ നില്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 2014- 15, 2015 -16, 2017 -18 സാമ്പത്തിക വര്‍ഷങ്ങളില്‍ ലഭിച്ച നിക്ഷേപത്തെക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ഇക്കൊല്ലം നിക്ഷേപം എത്തിയത്.

എന്നാല്‍, 2018 -19 വര്‍ഷത്തില്‍ ഫോട്ടോഗ്രാഫിക് റോ ഫിലിം ആന്‍ഡ് പേപ്പര്‍, കയര്‍ തുടങ്ങിയ മേഖലകളില്‍ നേരിട്ടുളള വിദേശ നിക്ഷേപം എത്തിയിരുന്നില്ല. കേന്ദ്ര സര്‍ക്കാരിന്‍റെ നയപ്രകാരം പ്രതിരോധ മേഖലയില്‍ 49 ശതമാനത്തിന് മുകളിലുളള എഫ്ഡിഐ അംഗീകൃത റൂട്ടിലൂടെ നിലവില്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഉണ്ടായ  എഫ്ഡിഐ നിക്ഷേപത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ ഒരു ശതമാനത്തിന്‍റെ ഇടിവുണ്ടായി. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് എഫ് ഡി ഐ നിക്ഷേപങ്ങളില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. രാജ്യത്തേക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം എത്തിയ മൊത്തം നേരിട്ടുളള വിദേശ നിക്ഷേപം 443.7 ലക്ഷം ഡോളറാണ്.

Latest Videos

രാജ്യത്തേക്കുളള വിദേശ നിക്ഷേപത്തിന്‍റെ ഒഴുക്ക് വര്‍ധിച്ചാല്‍ അത് രാജ്യത്തിന്‍റെ തിരിച്ചടവ് ശേഷി വര്‍ധിപ്പിക്കും. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ശക്തിപ്രാപിക്കുന്നതിനും അത് സഹായകരമാണ്. 
 

click me!