എല്ലാരെക്കാളും മുന്നിലെത്തുക!: ഇക്കാര്യങ്ങളില്‍ വന്‍ പദ്ധതി തയ്യാറാക്കി ചൈന മുന്നോട്ട് കുതിക്കാനൊരുങ്ങുന്നു

By Web Team  |  First Published Jul 3, 2019, 12:40 PM IST

ചൈനീസ് തുറമുഖമായ ഡെയ്‍ലാനില്‍ നടന്ന ലോക സാമ്പത്തിക ഫോറം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 


ന്യൂയോര്‍ക്ക്: ഓട്ടോമൊബൈല്‍ ഉള്‍പ്പെടെയുളള ഉല്‍പാദന മേഖലയെ വിദേശ നിക്ഷേപത്തിന് തുറന്ന് കൊടുക്കാനുളള ചൈനീസ് തീരുമാനം നേരത്തെയാക്കി. ഇതോടൊപ്പം ധനകാര്യ മേഖലയിലെ വിദേശ ഉടമസ്ഥതയ്ക്കുളള പരിധി വര്‍ധിപ്പിക്കാനും ചൈന തീരുമാനിച്ചും.

ഇതിലൂടെ ജിഡിപിയില്‍ വലിയ ഉണര്‍വ് നേടിയെടുക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. ഭാവിയില്‍ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതി രംഗത്ത് വന്‍ കുതിപ്പും ചൈന ലക്ഷ്യമിടുന്നു. മറ്റ് രാജ്യങ്ങളുടെ ഈ മേഖലയില്‍ തുടരുന്ന കുത്തക തകര്‍ക്കുകയാണ് ചൈന ഇതിലൂടെ ലക്ഷ്യമിടുന്നത്. 

Latest Videos

മുന്‍ നിശ്ചയിച്ചതില്‍ നിന്ന് ഒരു വര്‍ഷം മുമ്പായി 2020 ല്‍ ധനകാര്യ മേഖലയിലെ വിദേശ ഉടമസ്ഥതയുടെ പരിധി ഉയര്‍ത്തുമെന്നാണ് ചൈനീസ് പ്രധാനമന്ത്രി ലീകെ ക്വിയാംഗ് വ്യക്തമാക്കിയത്. ചൈനീസ് തുറമുഖമായ ഡെയ്‍ലാനില്‍ നടന്ന ലോക സാമ്പത്തിക ഫോറം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

click me!