ഇന്ത്യയെ കൂട്ടുപിടിച്ച് യുഎസ്സില്‍ നിന്ന് രക്ഷപെടാന്‍ "ചൈനീസ് ബുദ്ധി"

By Web Team  |  First Published Jun 16, 2019, 8:42 PM IST

കിര്‍ഗില്‍ ഷാങ്ഹായ സഹകരണ ഉച്ചകോടിക്കിടെയായിരുന്ന മോദി -ഷി കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം വികസിപ്പിക്കുന്നതില്‍ ചൈനയ്ക്കുളള താല്‍പര്യം ഷി മോദിയെ അറിയിച്ചു. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്ന ശേഷ ഇരുവരും തമ്മില്‍ നടന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. 


ദില്ലി: ഇന്ത്യയുമായി പരസ്പര വിശ്വാസ്യത വര്‍ധിപ്പിച്ച് മുന്നോട്ട് പോകാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ചൈന. ഇതിനായി ഇന്ത്യയും ചൈനയും പരസ്പരം ഭീഷണി മുഴക്കുന്നത് ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡന്‍റ് ഷിജിന്‍പിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞിരുന്നു. രാഷ്ട്ര നേതാക്കള്‍ തമ്മിലുളള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പരസ്പര വിശ്വാസ്യത വര്‍ധിപ്പിക്കാനുളള നടപടികള്‍ക്ക് ചൈന തുടക്കം കുറിച്ചതായാണ് വിവരം.

ചൈനയുടെ വ്യാവസായിക ഉല്‍പാദനത്തിന്‍റെ വലിയ വിപണികളില്‍ ഒന്നാണ് ഇന്ത്യ. യുഎസ്- ചൈന വ്യാപാര യുദ്ധത്തില്‍ പ്രതിസന്ധിയിലായ ചൈനീസ് വ്യവസായങ്ങള്‍ക്ക് മറ്റ് വിപണികളില്‍ സ്വാധീന വര്‍ധിപ്പിക്കേണ്ട ആവശ്യകതയുണ്ട്. ഇതിന്‍റെ ഭാഗമായി ഇന്ത്യ അടക്കമുളള രാജ്യങ്ങളുമായി തുടരുന്ന തര്‍ക്കവിഷയങ്ങള്‍ പരിഹരിക്കുകയാണ് ചൈനയുടെ ലക്ഷ്യം. 

Latest Videos

undefined

കിര്‍ഗില്‍ ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെയായിരുന്ന മോദി -ഷി കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം വികസിപ്പിക്കുന്നതില്‍ ചൈനയ്ക്കുളള താല്‍പര്യം ഷി മോദിയെ അറിയിച്ചു. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്ന ശേഷം ഇരുവരും തമ്മില്‍ നടന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. 

അഭിപ്രായ ഭിന്നതകള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്ത് ഇന്ത്യയും ചൈനയും സഹകരണം ശക്തമാക്കണമെന്ന് ഷി മോദിയോട് ആവശ്യപ്പെട്ടിരുന്നു. അതിര്‍ത്തിയില്‍ സ്ഥിരത കൈവരിക്കുന്നതിനുളള ആത്മവിശ്വാസം ശക്തിപ്പെടുത്താനും ഇരു രാഷ്ട്ര നേതാക്കളും തമ്മില്‍ ധാരണയായിരുന്നു. 

click me!