ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥയെ പിടികൂടിയിരിക്കുന്ന പ്രതിസന്ധി ആഗോളതലത്തില്‍ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.
ഷാങ്ഹായ്: 2002 ന് ശേഷമുളള ഏറ്റവും താഴ്ന്ന വളര്‍ച്ച നിരക്കിലേക്ക് കൂപ്പുകുത്തി ചൈന. ചൈനയുടെ ഓഗസ്റ്റിലെ വ്യാവസായികോല്‍പ്പാദന വളര്‍ച്ച വാര്‍ഷികാടിസ്ഥാനത്തില്‍ 4.4 ശതമാനം മാത്രമാണ്. ചൈനീസ് സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണ് ഇടിവ് റിപ്പോര്‍ട്ട് ചെയ്തത്. 2002 ന് ശേഷമുളള ഏറ്റവും വലിയ ഇടിവാണിത്.
ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥയെ പിടികൂടിയിരിക്കുന്ന പ്രതിസന്ധി ആഗോളതലത്തില്‍ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. ജൂലൈയില്‍ 4.8 ശതമാനം വളര്‍ച്ചയായിരുന്നു ചൈനീസ് വ്യാവസായികോല്‍പ്പനത്തില്‍ രേഖപ്പെടുത്തിയത്. ഇതോടെ ഈ ആഴ്ച ചൈന നിര്‍ണായക പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ മൂന്ന് വര്‍ഷത്തിനിടെ ആദ്യമായിട്ടാകും ചൈന അടിസ്ഥാന പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറാകുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആദ്യമായി വ്യാവസായിക കയറ്റുമതിയിലും ചൈന ഇടിവ് രേഖപ്പെടുത്തി. 4.3 ശതമാനത്തിന്‍റെ ഇടിവാണ് ഓഗസ്റ്റില്‍ രേഖപ്പെടുത്തിയത്. യുഎസ്സുമായി ഉടലെടുത്ത വ്യാപാര യുദ്ധമാണ് ചൈനീസ് കമ്പനികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന പ്രധാന ഘടകം.