മുന്‍ വര്‍ഷത്തെപ്പോലെയാകില്ല: പൊതുമേഖല ബാങ്കുകള്‍ പണം സ്വയം കണ്ടെത്തേണ്ടി വന്നേക്കും; കേന്ദ്ര ബജറ്റ് ബാങ്കുകള്‍ക്ക് എങ്ങനെയാകും

By Web Team  |  First Published Jan 5, 2020, 6:02 PM IST

ഇതോടെ, 2020-21 കാലയളവിൽ ധനസമാഹരണത്തിന്റെ ഭാഗമായി ബാങ്കുകൾ തങ്ങളുടെ നോൺ- കോർ ബിസിനസ് ഒഴിവാക്കാനോ വിൽക്കാനോ ശ്രമിച്ചേക്കാന്‍ സാധ്യതയുളളതായാണ് റിപ്പോര്‍ട്ടുകള്‍.  


ദില്ലി: വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ പൊതുമേഖല ബാങ്കുകൾക്ക് (പിഎസ്ബി) മൂലധന പര്യാപ്തത വര്‍ധിപ്പിക്കാനായുളള പ്രഖ്യാപനം ഉണ്ടാകാന്‍ സാധ്യതയില്ല. പകരം കിട്ടാക്കടമായ വായ്പകളുടെ വീണ്ടെടുക്കൽ വേഗത്തിലാക്കാനും വിപണിയിൽ നിന്ന് ഫണ്ട് സ്വരൂപിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കാനുമുളള നയങ്ങള്‍ ബജറ്റലുണ്ടാകുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. 

ഇതോടെ, 2020-21 കാലയളവിൽ ധനസമാഹരണത്തിന്റെ ഭാഗമായി ബാങ്കുകൾ തങ്ങളുടെ നോൺ-കോർ ബിസിനസ് ഒഴിവാക്കാനോ വിൽക്കാനോ ശ്രമിച്ചേക്കാമെന്ന് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Latest Videos

undefined

മോഡി 2.0 സർക്കാരിന്റെ രണ്ടാം ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ കലണ്ടർ വർഷത്തിൽ എൻ‌സി‌എൽ‌ടി, എൻ‌സി‌എൽ‌ടി ഇതര കേസുകളില്‍ നിന്ന് കരകയറാനുള്ള ശക്തമായ ശ്രമങ്ങള്‍ ബാങ്കുകളുടെ ഭാഗത്ത് നിന്നുണ്ടായേക്കും. വിപണിയിൽ നിന്ന് മൂലധനം സമാഹരിക്കുന്നതിനുള്ള നയം രൂപീകരണം കേന്ദ്ര ബജറ്റില്‍ ഉണ്ടെന്നാണ് ധനകാര്യ വൃത്തങ്ങൾ നല്‍കുന്ന സൂചന.

പൊതുമേഖലാ ബാങ്കുകളുടെ പ്രൊവിഷൻ കവറേജ് അനുപാതം 7 വർഷത്തെ ഉയർന്ന നിരക്കായ 76.6 ശതമാനമാണിപ്പോള്‍. കഴിഞ്ഞ ബജറ്റില്‍ പൊതുമേഖല ബാങ്കുകളുടെ മൂലധന പര്യാപ്തത വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നേരിട്ട് ധനവിഹിതം നല്‍കാനുളള പ്രഖ്യാപനം വന്നിരുന്നു. 

click me!