തമിഴ്നാട്ടില്‍ 300 രൂപയില്‍ താഴെ ഒരു ചാക്ക് സിമന്‍റ് കിട്ടും. കേരളത്തിലാകട്ടെ ഇത് 400 മുതല്‍ 450 രൂപ വരെയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്‍റ് വില ഉടന്‍ കുറയില്ല. സിമന്‍റ് കമ്പനികളുടേയും ഡീലര്‍മാരുടേയും പ്രതിനിധികളുടെ യോഗം സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തെങ്കിലും തീരുമാനമായില്ല.
തമിഴ്നാട്ടില്‍ 300 രൂപയില്‍ താഴെ ഒരു ചാക്ക് സിമന്‍റ് കിട്ടും. കേരളത്തിലാകട്ടെ ഇത് 400 മുതല്‍ 450 രൂപ വരെയാണ്. സാധാരണക്കാരന്‍റെ വീട് നിര്‍മാണത്തേയും, പ്രളായനന്തര കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തേയും ലൈഫ് പദ്ധതിയേയും കുതിച്ചുയരുന്ന സിമന്‍റ് വില വലിയ തോതില്‍ ബാധിച്ചിരിക്കുകയാണ്. ഇത് അഞ്ചാം തവണയാണ് സര്‍ക്കാര്‍ സിമന്‍റ് കമ്പനികളുടേയും ഡീലര്‍മാരുടയും യോഗം വിളിച്ചുചേര്‍ത്തത്. വില കുറക്കുന്ന കാര്യത്തില്‍ തങ്ങളുടെ തലത്തില്‍ തീരുമാനമെടുക്കാനാകില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത കമ്പനി പ്രതിനിധികള്‍ അറിയിച്ചു. സിമന്റ് കമ്പനികളുടെ ധാര്‍ഷ്ട്യം തുടരുകയാണെന്ന് ചെറുകിട വ്യപാരികള്‍ കുറ്റപ്പെടുത്തി.
undefined
തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും പങ്കെടുത്തു. ഒരു മാസത്തിനുള്ളില്‍ സിമന്‍റ് വില കുറക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. കമ്പനികളുടെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ റഗുലേറ്ററി ബോര്‍ഡ് രൂപീകരിക്കുന്നതടക്കമുള്ളനടപടികളിലേക്ക് കടക്കനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.